മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേന ഇന്ന് ഗവര്‍ണ്ണറെ കാണും
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തിരക്കിട്ട നീക്കങ്ങളുമായി ശിവസേന. സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള അവകാശവാദങ്ങളുമായി ശിവസേന ഇന്ന് ഗവര്‍ണ്ണറെ കാണും.
ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന് ഗവര്‍ണറെ അറിയിച്ചതോടെയാണ് രണ്ടാമത്തെ ഒറ്റകക്ഷിയായ ശിവസേന സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണ്ണറെ ക്ഷണിച്ചത്.2014ല്‍ ബിജെപി ചെയ്തപ്പോലെ ന്യൂനപക്ഷ സര്‍ക്കാര്‍ രൂപീകരിച്ച് വിശ്വാസ വോട്ടെടുപ്പ് നേരിടാനാണ് ശിവസേനയുടെ നീക്കം.
ശിവസേനയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. ശിവസനേയുടെ മുഖ്യമന്ത്രി തന്നെ മഹാരാഷ്ട്ര ഭരിക്കുമെന്നും അതിന് എന്തുവിലയും കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

No comments