Breaking News

ശിവസേന നേതാവ്​ അരവിന്ദ്​ സാവന്ത് കേന്ദ്ര മന്ത്രിസഭയില്‍ നിന്ന്​​ രാജി പ്രഖ്യാപിച്ചു

ശിവസേന നേതാവ്​അരവിന്ദ്​ സാവന്ത് കേന്ദ്ര മന്ത്രിസഭയില്‍ നിന്ന്​​ രാജി പ്രഖ്യാപിച്ചു.മഹാരാഷ്​ട്രയിലെ രാഷ്​ട്രീയ സംഭവ വികാസങ്ങള്‍ക്ക്​ തുടര്‍ച്ചയായാണ്​ രാജി.ശിവസേനയുടെ പക്ഷമാണ്​ ശരിയെന്നും ഇൗ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാറില്‍ തുട​േരണ്ട കാര്യമില്ലെന്നും അരവിന്ദ്​ സാവന്ത്​ ട്വീറ്റ്​ ചെയ്​തു. ലോക്​സഭ തെരഞ്ഞെടുപ്പിന്​ മുമ്ബ്​ തന്നെ അധികാരം സംബന്ധിച്ച്‌​ ബി.ജെ.പിയുമായി കരാറുണ്ടായിരുന്നു. ഇൗ കരാര്‍ ലംഘിക്കുന്നത്​ മര്യാദകേടാണ്​. വാര്‍ത്താസമ്മേളനം വിളിച്ച്‌​ കാര്യങ്ങള്‍ വ്യക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

No comments