Breaking News

കോണ്‍ഗ്രസില്‍ സമവായമായി; ഐ ഗ്രൂപ്പിലെ കെ ആര്‍ പ്രേംകുമാര്‍ കൊച്ചി കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥി

അനിശ്ചിതത്വങ്ങള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കുമൊടുവില്‍ കൊച്ചി കോര്‍പറേഷനിലെ പുതിയ ഡെപ്യൂട്ടി മേയര്‍ ആരാകണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനമെടുത്തിരിക്കുന്നു. പശ്ചിമകൊച്ചി പതിനെട്ടാം ഡിവിഷനിലെ കൗണ്‍സിലര്‍ കെ.ആര്‍.പ്രേമകുമാറിനെയാണ് ടി.ജെ.വിനോദിന്‍റെ പിന്‍ഗാമിയാകാന്‍ പാര്‍ട്ടി നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. ബുധനാഴ്ചയാണ് തെരഞ്ഞെടുപ്പ്. ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പിന് ശേഷം മേയര്‍ മാറ്റമുണ്ടാകും.
പശ്ചിമ കൊച്ചിയില്‍ നിന്ന് തുടര്‍ച്ചയായി മൂന്നാം തവണയാണ് പ്രേമകുമാര്‍ കോര്‍പറേഷന്‍ കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ഡെപ്യൂട്ടി മേയറും ഡിസിസി പ്രസിഡന്റുമായ ടി ജെ വിനോദ് നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ ഡെപ്യൂട്ടി മേയറെ തിരഞ്ഞെടുക്കുന്നത്.

No comments