മഹാരാഷ്ട്രയില്‍ സര്ക്കാരുണ്ടാക്കില്ലെന്ന് ബിജെപി
അനിശ്ചിതത്വത്തിനിടെ മഹാരാഷ്ട്രയില് സര്ക്കാരുണ്ടാക്കില്ലെന്ന് ബിജെപി. ഭൂരിപക്ഷമില്ലാത്തതിനാല് സര്ക്കാരുണ്ടാക്കേണ്ടതില്ലെന്നാണ് ബിജെപി കോര് കമ്മിറ്റി യോഗ തീരുമാനം.
സര്ക്കാര് രൂപവത്കരിക്കാനുള്ള ഭൂരിപക്ഷമില്ലെന്ന് ബിജെപി ഗവര്ണറെ അറിയിച്ചു. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ സര്ക്കാരുണ്ടാക്കാന് മഹാരാഷ്ട്ര ഗവര്ണര് ഭഗത് സിങ് കോഷിയാരി കഴിഞ്ഞ ദിവസമാണ് ക്ഷണിച്ചിരുന്നു.
എന്നാല്‍ ഭൂരിപക്ഷം തെളിയിക്കുന്നതിനുള്ള അവസാന തീയതി തിങ്കളാഴ്ചയാണ്. ഇതിനിടെയാണ് കോര്കമ്മിറ്റി യോഗം ചേര്ന്ന് സര്ക്കാര് രൂപവത്കരിക്കേണ്ടതില്ലെന്ന നിലപാട് ബിജെപി എത്തിരിക്കുന്നയത്. വിവരം കാവല് മുഖ്യമന്ത്രിയും ബിജെപി നിയമസഭാ കക്ഷി നേതാവുമായ ദേവേന്ദ്ര ഫഡ്നവിസ് ഗവര്ണറെ അറിയിച്ചു കഴിഞ്ഞു.

No comments