ട്വിസ്റ്റ്.. മഹാരാഷ്ട്രയിൽ ബിജെപി തോറ്റ് പിന്മാറി.. കോൺഗ്രസ് - എൻസിപി പിന്തുണയോടെ നാളെ സര്‍ക്കാര്‍..
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന് ബിജെപി. കേവല ഭൂരിപക്ഷമില്ലാത്തതിനാല്‍ പിന്മാറുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടില്‍ പറഞ്ഞു.
ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു ബിജെപിയുടെ സുപ്രധാന പ്രഖ്യാപനം. മുന്നണിയായി മത്സരിച്ച ശേഷം സേന പിന്നില്‍നിന്നും കുത്തിയെന്നും ബിജെപി ആരോപിച്ചു.
രാവിലെ നടന്ന കോര്‍ കമ്മിറ്റിക്കു ശേഷമാണ് ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയുമായി കൂടിക്കാഴ്ച നടത്തിയത്.
ഒന്നിച്ചു പ്രവര്‍ത്തിക്കാനാണ് ജനവിധി ഉണ്ടായത്. എന്നാല്ല് ശിവസേന ഇതിനെ അപമാനിച്ച് എന്‍സിപിയും കോണ്‍ഗ്രസുമായും ചേര്‍ന്ന് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. അവര്‍ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നതായി ചന്ദ്രകാന്ത് പാട്ടില്‍ പറഞ്ഞു.
സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയെ ശനിയാഴ്ച ഗവര്‍ണര്‍ ക്ഷണിച്ചിരുന്നു. നിയമസഭയിലെ ഏറ്റവും വലിയ കക്ഷിയുടെ നേതാവെന്ന നിലയിലാണ് ബി ജെപിയിലെ ദേവേന്ദ്ര ഫഡ്നാവിസിനെ സര്‍ക്കാര്‍ രൂപീകരണത്തിനു ഗവര്‍ണര്‍ ക്ഷണിച്ചത്.
നവംബര്‍ 11ന് രാത്രി എട്ടിനകം ഭൂരിപക്ഷം തെളിയിക്ക ണമെന്നായിരുന്നു നിര്‍ദേശം.
288 അംഗ നിയമസഭയില്‍ ബിജെപിക്ക് 105 ഉം സഖ്യകക്ഷിയായ ശിവസേനയ്ക്ക് 56 സീറ്റും ഉണ്ട്.
മുഖ്യമന്ത്രിസ്ഥാനം പങ്കിടണമെന്ന ശിവസേനയുടെ നില പാടിനെത്തുടര്ന്നാണ് സര്‍ക്കാര്‍ രൂപീകരണം വൈകിയത്. ഇതേത്തുടര്‍ന്നു ഫഡ്നാവിസ് കഴിഞ്ഞദിവസം കാവല്മുഖ്യമന്ത്രിപദത്തില് നിന്നു രാജി സമര്‍പ്പിച്ചി രുന്നു.
ബിജെപി കഴിഞ്ഞാല്‍ രണ്ടാമത്തെ വലിയ കക്ഷി ശിവസേനയാണ്. ബിജെപി ഭൂരിപക്ഷം തെളിയിച്ചില്ലെങ്കില്‍ അടുത്ത ഊഴം ശിവസേനയ്ക്കാണ്.
തെരഞ്ഞെടു പ്പിനു മുന്‍പുള്ള സഖ്യമായി പരിഗണിച്ചാല്‍ എന്‍സിപി- കോണ്‍ഗ്രസ് സഖ്യമാണ് രണ്ടാമത്.
ഇനി സേനയെയോ എന്‍സിപി- കോണ്‍ഗ്രസ് സഖ്യത്തെയോ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കുമോയെന്നാണ് അറിയാനുള്ളത്. ഭൂരിപക്ഷം തെളിയിക്കാന്‍ ആര്‍ക്കും കഴിയാതെ വന്നാല്‍ മഹാരാഷ്ട്ര രാഷ്ട്ര പതി ഭരണത്തിലേക്കു നീങ്ങും.
തങ്ങള്‍ക്കു മുഖ്യമന്ത്രിപദം ലഭിക്കാതെ ബിജെപിയെ പിന്തുണയ്ക്കില്ല എന്ന നിലപാടിലായിരുന്നു ശിവസേന. ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് കക്ഷികളിലാ രെങ്കിലും പിന്തുണയ്ക്കാതെ ബിജെപിക്കു കേവല ഭൂരിപക്ഷം ലഭിക്കില്ല.
അല്ലെങ്കില്‍ ഈ കക്ഷികളില്‍ ഏതിനെയെങ്കിലും പിളര്‍ത്തി ഒരു വിഭാഗത്തെ കൂടെ ക്കൂട്ടണം. മന്ത്രിസഭ രൂപീകരിക്കാന്‍ ബിജെപി വിമുഖത കാണിക്കുകയായിരുന്നുവെന്ന് ഇന്നലെ രാവിലെ ശിവസേന കുറ്റപ്പെടുത്തിയിരുന്നു.
ഗോവയിലും മണിപ്പൂരിലും വലിയ ഒറ്റക്കക്ഷിയായ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചു. ഗവര്‍ണര്‍മാരുടെ സഹകരണത്തോടെയായിരുന്നു ഇതെന്ന് പരസ്യമായ രഹസ്യമാണ്.
എന്നാല്‍, മഹാരാഷ്ട്രയില്‍ വലിയ കക്ഷിയായിട്ടും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുന്നില്ലെന്നും ശിവസേനാ മുഖപത്രമായ സാമ്ന മുഖപ്രസം ഗത്തില്‍ കുറ്റപ്പെടുത്തിയിരുന്നു. എത്രയും വേഗം സര്‍ക്കാര്‍ രൂപീകരിക്കണമെന്നു നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

No comments