Breaking News

ബിജെപി സര്‍ക്കാരിന്റെ ഭാവി എന്താകും? കര്‍ണാടക ഉപതിരഞ്ഞെടുപ്പിന്റെ പത്രികാ സമര്‍പ്പണം നാളെമുതല്‍

കര്‍ണാടക തിരഞ്ഞെടുപ്പ് ആവേശത്തിലേക്ക്. യെദ്യൂരപ്പ സര്‍ക്കാരിന്റെ ഭാവി നിര്‍ണയിക്കുന്ന നിയമസഭ ഉപതിരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം തിങ്കളാഴ്ച മുതല്‍ ആരംഭിക്കും.
ഡിസംബര്‍ അഞ്ചിനാണ് 15 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ്. നവംബര്‍ 11 മുതല്‍ 18 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. ഡിസംബര്‍ ഒമ്ബതിനാണ് വോട്ടെണ്ണല്‍. നവംബര്‍ 11 തിങ്കളാഴ്ച മുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജീവ് കുമാര്‍വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
15 നിയമസഭ മണ്ഡലങ്ങളിലായി ആകെ 37.50 ലക്ഷം വോട്ടര്‍മാരാണുള്ളത്. ഇതില്‍ 19.12 ലക്ഷം പേര്‍ പുരുഷന്മാരും 18.37 ലക്ഷം പേര്‍ സ്ത്രീകളുമാണ്. മറ്റുവിഭാഗത്തില്‍പ്പെട്ടവര്‍ 399 പേരും.4185 പോളിങ് ബൂത്തുകളാണ് തിരഞ്ഞെടുപ്പിന് വേണ്ടി സജ്ജീകരിക്കുക.

No comments