Breaking News

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും മത്സരിക്കാന്‍ എന്‍ഡിഎ തീരുമാനം


വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും മത്സരിക്കാന്‍ എന്‍ഡിഎ തീരുമാനം. കൊച്ചിയില്‍ ചേര്‍ന്ന എന്‍ഡിഎ സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം.
ശബരിമല വിഷയം ഉള്‍പ്പെടെ എന്‍ഡിഎയ്ക്ക് അനുകൂല സാഹചര്യമാണ് കേരളത്തില്‍ ഉള്ളതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള പറഞ്ഞു. ഫെബ്രുവരി 20നുള്ളില്‍ ലോക്‌സഭാ കണ്‍വെന്‍ഷന്‍ നടത്തുമെന്നും തുടര്‍ന്ന് സീറ്റ് വിഭജനം പൂര്‍ത്തിയാക്കുമെന്നും ശ്രീധരന്‍പിളള പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസിന് അര്‍ഹമായ പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് തുഷാര്‍ വെളളാപ്പളളിയും വ്യക്തമാക്കി. സാമ്ബത്തിക സംവരണം എല്ലാ വിഭാഗങ്ങളിലെയും പിന്നോക്കക്കാര്‍ക്ക് ലഭിക്കുകയാണെങ്കില്‍ എതിര്‍ക്കേണ്ട കാര്യമില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചു.

No comments