Breaking News

ഈ വര്‍ഷത്തെ ഹജ്ജിന് തെരഞ്ഞെടുക്കപ്പെടാന്‍ സൗദിക്കകത്തുള്ള സ്വദേശികള്‍ക്കും വിദേശികള്‍ക്കും അപേക്ഷിക്കുന്നതിനുള്ള ഇലക്രോണിക് വെബ് പോര്‍ട്ടല്‍ നിലവില്‍ വന്നു

 


ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജിന് തെരഞ്ഞെടുക്കപ്പെടാന്‍ സൗദിക്കകത്തുള്ള സ്വദേശികള്‍ക്കും വിദേശികള്‍ക്കും അപേക്ഷിക്കുന്നതിനുള്ള ഇലക്രോണിക് വെബ് പോര്‍ട്ടല്‍ നിലവില്‍ വന്നു. https://localhaj.haj.gov.sa/LHB എന്ന ലിങ്ക് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ജൂണ്‍ 23 ബുധനാഴ്ച രാത്രി 10 വരെ രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ടാകും.

ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പ്രത്യേക മുന്‍ഗണനയൊന്നും ഉണ്ടാകില്ല. 18നും 65 വയസ്സിനും ഇടയില്‍ പ്രായമുള്ള കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഹജ്ജ് നിര്‍വഹിക്കാത്തവരായിരിക്കണം. വിട്ടുമാറാത്ത രോഗങ്ങളില്‍നിന്ന് മുക്തമായിരിക്കണം.

കോവിഡിനെതിരെ രോഗപ്രതിരോധം നേടിയവരായിരിക്കണം.

No comments