Breaking News

ന്യൂഡല്‍ഹി മൂന്ന് മാസത്തിനിടെ ഡല്‍ഹിയില്‍ ഏറ്റവും കുറവ് പ്രതിദിന കോവിഡ് രോ​ഗികള്‍

 


ന്യൂഡല്‍ഹി മൂന്ന് മാസത്തിനിടെ ഡല്‍ഹിയില്‍ ഏറ്റവും കുറവ് പ്രതിദിന കോവിഡ് രോ​ഗികള്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 255 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 0.35 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.


23 മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചു. 72,751 സാമ്ബിളുകള്‍ പരിശോധിച്ചു. കോവിഡ് വ്യാപനം കുറഞ്ഞതോടെ ഡല്‍ഹിയില്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കി. നാളെ മുതല്‍ ഒരാഴ്ച പരീക്ഷണാടിസ്ഥാനത്തില്‍ ഇളവുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. എല്ലാ കടകളും മാളുകളും രാവിലെ 10 മുതല്‍ രാത്രി എട്ടു വരെ തുറക്കാം. റെസ്‌റ്റൊറന്റുകളില്‍ 50 ശതമാനം പേര്‍ക്ക് പ്രവേശിക്കാം. സ്വകാര്യ ഓഫീസുകള്‍ക്ക് പകുതി ജീവനക്കാരുമായി ഒമ്ബത് മുതല്‍ വൈകുന്നേരം അഞ്ചു വരെ പ്രവര്‍ത്തിക്കാം.

No comments