തോറ്റ് നിൽക്കുന്ന ബിജെപിക്ക് ഇരുട്ടടി നൽകി മമതാ ബാനർജി..!! പ്രമുഖ നേതാവ് പാർട്ടി വിട്ടു ഒപ്പം നിരവധി എംഎൽഎമാരും എംപിമാരും..??
കോല്‍ക്കത്ത: ഒടുവില്‍ ബിജെപി ബാന്ധവം ഉപേക്ഷിച്ച് മുകുള്‍ റോയ് തൃണമൂല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തി. ആഴ്ചകള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവില്‍ മകന് ശുഭ്രാന്ശുവിനൊപ്പമാണ് മുകുള്‍ മടങ്ങിയെത്തിയത്. മമതയെ വിട്ട് ബിജെപിയിലേക്കുപോയ ആദ്യ തൃണമൂല്‍ നേതാവായിരുന്നു മുകുള്‍. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ സാന്നിദ്ധ്യത്തിലായിരുന്നു മുകുള്‍ റോയിയുടെ തൃണമൂല്‍ പുന:പ്രവേശം.
വീട്ടിലേക്ക് മുകുള്‍ മടങ്ങിയെത്തിയെന്നായിരുന്നു മമത ബാനര്‍ജിയുടെ പ്രതികരണം. അദ്ദേഹം ഒരിക്കലും മറ്റുള്ളവരെപ്പോലെ ഒറ്റുകാരനായിരുന്നില്ലെന്ന് മമത പറഞ്ഞു.
തന്റെ പഴയ സഹപ്രവര്‍ത്തകരെ കണ്ടതില്‍ അതിയായ സന്തോഷമുണ്ട്. തനിക്ക് ബിജെപിയില്‍ തുടരാന്‍ കഴിയില്ലെന്നും മുകുള്‍ റോയ് പറഞ്ഞു.
ബംഗാളിന്റെയും ഇന്ത്യയുടേയും ഏക നേതാവ് മമത ബാനര്‍ജിയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൃണമൂല്‍ വിട്ടുപോയതിനു ശേഷം മമതയ്ക്കെതിരായ ആക്രമണത്തെക്കുറിച്ചുള്ള ചോദ്യത്തിന് "മമതാ ബാനര്‍ജിയുമായി തനിക്ക് ഒരിക്കലും അഭിപ്രായ വ്യത്യാസമുണ്ടായിട്ടില്ലെന്നായിരുന്നു മുകുള്‍ റോയിയുടെ മറുപടി.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്നു മുകുള്‍ റോയ്. 2017 ല്‍ പാര്‍ട്ടി വിടുമ്ബോള്‍ അദ്ദേഹം ജനറല്‍ സെക്രട്ടറിയായിരുന്നു. ഇപ്പോള്‍ ഈ സ്ഥാനത്ത് മമതയുടെ അനന്തരവന് അഭിഷേക് ബാനര്‍ജിയാണ്.

No comments