പ്രണബ് മുഖർജിയുടെ മകൻ അഭിജിത് മുഖർജി കോൺഗ്രസ് വിടുമോ..??
കോല്‍ക്കത്ത: കോണ്‍ഗ്രസ് വിടുമെന്ന അഭ്യൂഹങ്ങള്‍ തള്ളി മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ മകന് അഭിജിത്ത് മുഖര്‍ജി. ഇതോടെ അഭിജിത്ത് മുഖര്‍ജി കോണ്‍ഗ്രസ് വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമായി.
അഭിജിത്തിന്റെ സുഹൃത്തും മുതിര്‍ന്ന നേതാവമായിരുന്ന ജിതിന് പ്രസാദ അടുത്തിടെ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് അഭിജിത്തും പാര്‍ട്ടി വിടുമെന്ന തരത്തില്‍ വാര്‍ത്ത പ്രചരിച്ചത്.
മുന്‍ ലോക്സഭാ എംപിയായിരുന്നു അഭിജിത്ത് മുഖര്‍ജി. ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ക്യാപൈയ്ന് കമ്മിറ്റി ചെയര്‍മാനുമായിരുന്നു അദ്ദേഹം.

No comments