സംസ്ഥാനത്തുടനീളം കനത്ത മഴ തുടരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്തുടനീളം കനത്ത മഴ തുടരുന്നു. കാലവര്‍ഷം വരും മണിക്കൂറുകളില്‍ കൂടുതല്‍ ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ കേരളത്തില്‍ അര്‍ദ്ധ രാത്രി മുതല്‍ പെയ്യുന്ന മഴ തുടരുകയാണ്. വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അടുത്ത മൂന്ന് മണിക്കൂറില്‍ എല്ലാ ജില്ലകളിലും കുറച്ച് മേഖലങ്ങളില്‍ മണിക്കൂറില്‍ 40 കി. മീ. വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും, ഇടിമിന്നലോട് കൂടിയുള്ള മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
- ജൂണ്‍ 14: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്.
- ജൂണ്‍ 15: തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,
- പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്.
- ജൂണ്‍ 16: ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്.
- ജൂണ്‍ 17: ആലപ്പുഴ, കോട്ടയം, എറണാകുളം,ഇടുക്കി, മലപ്പുറം,കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്.
16-ാം തിയതി വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

No comments