Breaking News

ഒമാനില്‍ ഇന്ന് 1675 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു

 


മസ്‌കത്ത്: ഒമാനില്‍ ഇന്ന് 1675 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 17 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചത്.

ഇതുവരെ രാജ്യത്ത് സ്ഥിരീകരിച്ച ആകെ കേസുകളുടെ എണ്ണം 2,80,235 ആയി. 2,48,151 പേര്‍ ആകെ രോഗമുക്തരായി. ഇവരില്‍ 3,356 പേരാണ് മരണപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 156 പേരെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരുള്‍പ്പെടെ 1,491 പേര്‍ ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരില്‍ 493 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

No comments