വിമാന അപകടത്തിൽ 45 സൈനികര് മരണമടഞ്ഞു
മനില: സൈനികരടക്കം 96 യാത്രക്കാരടങ്ങിയ ഫിലിപ്പീന്‍സ് എയര്‍ഫോഴ്സിന്റെ സി -130 സൈനിക വിമാനം ഇന്നലെ രാവിലെ സുലു പ്രവിശ്യയിലെ ജോളോ ദ്വീപില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെറ്റിമാറിയുണ്ടായ അപകടത്തില്‍പ്പെട്ട് 45 പേര്‍ മരിച്ചു. മരിച്ചവരില്‍ 42പേര്‍ സൈനികരും മൂന്നുപേര്‍ പ്രദേശവാസികളുമാണ്. 49 പേരെ പരുക്കുകളോടെ രക്ഷപ്പെടുത്തി. കാണാതായ 5 സൈനികര്‍ക്ക് വേണ്ടി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന.
അപകടത്തില്‍ വിമാനം രണ്ടായി പിളര്‍ന്നുവെന്നാണ് വിവരം.
നിലവില്‍ രാജ്യത്തുണ്ടായതില്‍ വച്ചേറ്റവും വലിയ സൈനിക ദുരന്തമാണിത്. ദക്ഷിണ കഗയാനിലെ ഒറോ സിറ്റിയില്‍ നിന്ന് സൈനികരെ മിന്‍ഡനാവോ ദ്വീപിലേക്ക് മാറ്റുന്നതിനിടയിലാണ് ലോകത്തെ ഞെട്ടിച്ച ദുരന്തം സംഭവിച്ചത്.

No comments