Breaking News

സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി തുടരാന്‍ സാധ്യത.

 


തിരുവനന്തപുരം : സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി തുടരാന്‍ സാധ്യത. രോഗവ്യാപനം കൂടുതലുള്ള വടക്കന്‍ ജില്ലകളില്‍ പരിശോധനകള്‍ വര്‍ദ്ധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ഇന്ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച്‌ തീരുമാനം സ്വീകരിച്ചത്.

സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാന്‍ നാളെ ജില്ലാ കളക്ടര്‍മാരുടെ യോഗം വിളിച്ചിട്ടുണ്ട്. നാളെ വൈകീട്ട് മൂന്നരയ്ക്ക് ചേരുന്ന യോഗത്തിന് ശേഷം ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിക്കും. സംസ്ഥാനത്ത് കൊറോണ പരിശോധന വര്‍ദ്ധിപ്പിച്ചതാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടാന്‍ കാരണമായതെന്ന് യോഗത്തില്‍ വിദഗ്ധ സമിതി വ്യക്തമാക്കി.

No comments