Breaking News

രണ്ടും കൽപ്പിച്ച് സിദ്ധു..!! സീനിയര്‍ നേതാക്കളെ പിടിച്ച്‌ സിദ്ദു..!! അധ്യക്ഷന്റെ വീട്ടിലെത്തി, പഞ്ചാബില്‍ കാര്യങ്ങള്‍ ഉറപ്പിച്ചു..??

 



പഞ്ചാബ് കോണ്‍ഗ്രസില്‍ നേതാക്കന്മാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഹൈക്കമാന്‍ഡ് നീക്കങ്ങള്‍ ഏകദേശം വിജയിച്ചതായി സൂചന. നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ നവജ്യോത് സിങ് സിദ്ദുവിനെ പി.സി.സി അധ്യക്ഷനായി ഇന്ന് പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ . ഹൈക്കമാന്‍ഡ് നിരീക്ഷകനായ ഹരീഷ് റാവത്ത് തീരുമാനം പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനെ അറിയിച്ചു.


ഇത് സംബന്ധിച്ച്‌ പഞ്ചാബ് മന്ത്രിസഭയിലും പുനഃസംഘടന ഉണ്ടാവുമെന്നാണ് സൂചന. സിദ്ദു പഞ്ചാബിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തുന്നുണ്ട്. ഒരു ദളിത് അംഗത്തെ ഉള്‍പ്പെടുത്തി മന്ത്രിസഭ വികസിപ്പിക്കാനാണ് നേതൃത്വം പദ്ധതിയിടുന്നത് .


അതെ സമയം അമരീന്ദര്‍ സിങ്ങുമായുള്ള പ്രശ്ങ്ങള്‍ മുറുകുന്നതിനിടെയിലും സിദ്ദുവിനെ പി.സി.സി അധ്യക്ഷനാക്കാന്‍ നേരത്തെ തന്നെ ഹൈക്കമാന്‍ഡ് തീരുമാനിച്ചിരുന്നു.


എന്നാല്‍ മുഖ്യമന്ത്രിയും പി.സി.സി അധ്യക്ഷനും ഒരേ സമുദായത്തില്‍ നിന്ന് വേണ്ട എന്ന അമരീന്ദറിന്റെ നിലപാടിനെ തുടര്‍ന്നാണ് പ്രഖ്യാപനം നീണ്ടു പോകുന്നത് . ഇക്കാര്യം ചൂണ്ടിക്കാട്ടി സോണിയാ ഗാന്ധിക്ക് അമരീന്ദര്‍ സിങ് കത്തയച്ചിരുന്നു .അതെ സമയം 2022 ല്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ഹൈക്കമാന്‍ഡ് ശ്രമം നടത്തുന്നത് .

No comments