ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പ്..!! ടൈംസ് നൗവും സി വോട്ടറും ചേർന്നു നടത്തിയ സർവ്വേ ഫലം പുറത്ത്..!! ബിഎസ്പിക്ക് ഒപ്പം പിടിച്ച് കോൺഗ്രസ്..!! പ്രിയങ്ക ഗാന്ധിയുടെ കരുത്തിൽ..
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ടൈംസ് നൗവും സി വോട്ടറും ചേര്‍ന്ന് ഉത്തര്‍പ്രദേശില്‍ നടത്തിയ സര്‍വെയില്‍ ബിജെപിക്കു മേല്‍ക്കൈ. 43.1 ശതമാനം പേര്‍ ബിജെപിയെയും യോഗി ആദിത്യനാഥിന്റെ സര്‍ക്കാരിനെയും പിന്തുണച്ചപ്പോള്‍ മുഖ്യമന്ത്രി പക്ഷമായ സമാജ്വാദി പാര്‍ട്ടിക്കു ലഭിച്ചത് 29.6 ശതമാനത്തിന്റെ പിന്തുണ. മായാവതിയുടെ ബിഎസ്പിക്ക് 10.1 ശതമാനം പിന്തുണ ലഭിച്ചു. പ്രിയങ്ക ഗാന്ധി വാദ്രയുടെ നേതൃത്വത്തില്‍ തിരിച്ചുവരവിനു ശ്രമിക്കുന്ന കോണ്‍ഗ്രസ് 8.1 ശതമാനം പേരുടെ പിന്തുണയുമായി നാലാം സ്ഥാനത്ത്. 3.2 ശതമാനം പേര്‍ മറ്റുള്ളവരെ തുണച്ചപ്പോള്‍ തൂക്കുസഭ വരുമെന്നാണ് 3.1 ശതമാനത്തിന്റെ പ്രവചനം. 2.8 ശതമാനം പേര്‍ അഭിപ്രായം പറഞ്ഞില്ല.
2022 ഫെബ്രുവരിയിലാണു യുപിയില്‍ തെരഞ്ഞെടുപ്പ്.
മാര്‍ച്ച് 14ന് നിയമസഭയുടെ കാലാവധി അവസാനിക്കും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ പിന്തുണ ഇപ്പോഴത്തെ ഭരണത്തലവന്‍ യോഗി ആദിത്യനാഥിനാണ്- 42.2 ശതമാനം. എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ് 32.2 ശതമാനം പേരുടെ പിന്തുണയുമായി രണ്ടാമതുണ്ട്. മായാവതിക്ക് 17 ശതമാനം പിന്തുണ. കോണ്‍ഗ്രസ് നേതാവ് പ്രിയങ്കയെ പിന്തുണയ്ക്കുന്നത് 2.9 ശതമാനം മാത്രം.
യോഗി ആദിത്യനാഥിന്റെ മുഖ്യമന്ത്രിയായുള്ള പ്രകടനം മികച്ചതെന്ന് 31.7 ശതമാനവും ശരാശരിയെന്ന് 23.4 ശതമാനവും മോശമെന്ന് 39.5 ശതമാനവും പേര്‍ അഭിപ്രായപ്പെട്ടു. 48.7 ശതമാനം പേര്‍ ഭരണമാറ്റം ആഗ്രഹിക്കുന്നു. 27.9 ശതമാനം പേര്‍ക്ക് സര്‍ക്കാര്‍ നടപടികളില്‍ രോഷമുണ്ടെങ്കിലും ഭരണമാറ്റം ആഗ്രഹിക്കുന്നില്ല. 23.4 ശതമാനം പേര്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നു.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു തന്നെയാണ് യോഗി ആദിത്യനാഥിനെക്കാള്‍ ജനപ്രീതി. 44. 7 ശതമാനം പേര്‍ മോദിയുടെ പ്രകടനം മികച്ചതെന്ന് വിലയിരുത്തുന്നു. 19.7 ശതമാനം പേര്‍ ശരാശരിയെന്നും 35.6 ശതമാനം മോശമെന്നും വിലയിരുത്തുന്നു.

No comments