കുറ്റ്യാടിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധം നടന്നതില്‍ സിപിഎമ്മില്‍ അച്ചടക്ക നടപടി
കോഴിക്കോട്: കുറ്റ്യാടിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധം നടന്നതില്‍ സിപിഎമ്മില്‍ അച്ചടക്ക നടപടി. കുറ്റ്യാടിയിലെ ലോക്കല്‍ കമ്മിറ്റി പിരിച്ചുവിട്ടു. ചുമതല അഡ്‌ഗോഹ് കമ്മിറ്റിയെ ഏല്‍പ്പിച്ചു. പരസ്യമായ പാര്‍ട്ടി വിരുദ്ധ പ്രകടനം നടത്തി, വോട്ട് ചോര്‍ച്ച തുടങ്ങിയ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. ഏര്യ കമ്മിറ്റി അംഗങ്ങളായ കെ പി ചന്ദ്രി, ടി കെ മോഹന്‍ദാസ് എന്നിവരെ പുറത്താക്കി. ജില്ല കമ്മിറ്റിയുടെതാണ് നടപടി.
സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കാനുള്ള പാര്‍ട്ടി തീരുമാനത്തിന് എതിരെ രണ്ട് തവണ പ്രകടനം നടത്തിയ കുറ്റ്യാടി ലോക്കല്‍ കമ്മിറ്റി നപടി വിവാദമായിരുന്നു. കുഞ്ഞമ്മദ് കുട്ടി മാസ്റ്ററെ സ്ഥാനാര്‍ത്ഥിയാക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രകടനം.

No comments