മണിപ്പൂരില്‍ വീണ്ടും ഓപ്പറേഷന്‍ ലോട്ടസ്..!! കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഉള്‍പ്പടെ എട്ട് എംഎൽഎമാര്‍ പാര്‍ട്ടി വിട്ടു...
മണിപ്പൂര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദാസ് കൊന്ദോജം അടക്കം 8 എം.എല്‍.എമാര്‍ പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. . ഗോവിന്ദാസ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചിരുന്നു.ആറ് തവണ തുടര്‍ച്ചയായി ബിഷ്ണുപൂര്‍ മണ്ഡലത്തില്‍ നിന്ന് ജയിച്ച് എം.എല്‍.എയായതാണ് ഗോവിന്ദാസ്.
മുന്‍ മന്ത്രിയും കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവുമായ ഗോവിന്ദാസ് കൊന്ദോജം കഴിഞ്ഞ ഡിസംബറിലാണ് പി.സി.സി. അധ്യക്ഷനായി ചുമതലയേല്‍ക്കുന്നത്.മണിപ്പൂരില്‍ അറുപതംഗ നിയമസഭയില്‍ 36 അംഗങ്ങളുടെ പിന്‍ബലത്തോടെ എന്‍.ഡി.എയാണ് ഭരണത്തില്‍. 21 എം.എല്‍.എമാരുണ്ടായിരുന്ന ബി.ജെ.പി. പ്രാദേശിക പാര്‍ട്ടികളുടെ പിന്‍ബലത്തോടെ ഭരണം പിടിക്കുകയായിരുന്നു.

No comments