ദില്ലി സന്ദര്‍ശനത്തിന് മുമ്പ് തൃണമൂലില്‍ ഞെട്ടിക്കുന്ന നീക്കം..!! മമത പാര്‍ലമെന്റ് പാര്‍ട്ടി അധ്യക്ഷ..!! സോണിയ ഗാന്ധിയുമായി..
ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ തെരഞ്ഞെടുത്തു. തിങ്കളാഴ്‌ച മമതയുടെ ഡല്‍ഹി സന്ദര്‍ശനം ആരംഭിക്കാനിരിക്കെയാണ് നീക്കം.
ദേശീയ രാഷ്‌ട്രീയത്തിലേക്കുള്ള തൃണമൂലിന്റേയും മമതയുടേയും കാല്‍വെപ്പായിരിക്കും ഈ തെരഞ്ഞെടുപ്പെന്നു കരുതപ്പെടുന്നു. എം.പി സുദീപ് ബന്ദ്യോപാധ്യയയാണ് നിലവില്‍ തൃണമൂല്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ്. പാര്‍ലമെന്റംഗമാകാതെ ഏതെങ്കിലും പാര്‍ട്ടിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി എത്തുന്ന ചുരുക്കം ചില നേതാക്കളില്‍ ഒരാളാണ് മമത. 1998-ല്‍ പാര്‍ട്ടി അധ്യക്ഷയായിരിക്കെ സോണിയ ഗാന്ധിയും കോണ്‍ഗ്രസ് പാര്‍ലലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുമായും മമത കൂടിക്കാഴ്‌ച നടത്തും. ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരേ മിന്നും വിജയം തൃണമൂല്‍ നേടിയിരുന്നു. ഇതിനു പുറമേ ബി.ജെ.പി. ഇതര പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്‌മയ്‌ക്കായുള്ള ശ്രമം മമതയുടെ ഡല്‍ഹിയാത്രയിലുണ്ടാകുമെന്നാണ് സൂചന.

No comments