Breaking News

കര്‍ണാടകയിലെ മുഖ്യമന്ത്രി മാറ്റം..!! കാലുമാറി ബി.ജെ.പിയി​ലെത്തിയ മന്ത്രിമാര്‍ ആശങ്കയിൽ..

 


ബംഗളൂരു: കാലുമാറി ബി.ജെ.പിയി​ലെത്തി മന്ത്രിമാരായ ആറുപേര്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്​. യെദിയൂരപ്പയുടെ രാജി സംബന്ധിച്ച്‌​ അഭ്യൂഹങ്ങള്‍ തുടരവേ ആശങ്കയില്‍. കോണ്‍ഗ്രസ്​^ ജെ.ഡി^എസ്​ സഖ്യസര്‍ക്കാറിനെ വീഴ്​ത്തി ബി.ജെ.പിയിലേക്ക്​ ചേക്കേറി ​യെദിയൂരപ്പയുടെ തണലില്‍ കഴിയുന്ന നേതാക്കളില്‍ ആറു പേരും വെള്ളിയാഴ്​ച യെദിയൂരപ്പയുമായി കൂടിക്കാഴ്​ച നടത്തി.


മന്ത്രിമാരായ ഡോ. കെ. സുധാകര്‍, ബൈരതി ബസവരാജ്​, ബി.സി. പാട്ടീല്‍, എം.ടി.ബി. നാഗരാജ്​, കെ. ഗോപാലയ്യ, ശിവറാം ഹെബ്ബാര്‍ എന്നിവരാണ്​ കൂടിക്കാഴ്​ച നടത്തിയത്​. യെദിയൂരപ്പക്ക്​ പിന്തുണയുമായി ഇവര്‍ രാജിക്കൊരുങ്ങുകയാണെന്ന അഭ്യൂഹവും പരന്നു.


സഖ്യസര്‍ക്കാറിനെ ഒാപറേഷന്‍ താമരയിലൂടെ വീഴ്​ത്തിയ യെദിയൂരപ്പ പാര്‍ട്ടിയിലെ ചില നേതാക്കളില്‍നിന്നുള്ള കടുത്ത എതിര്‍പ്പ്​ മറികടന്നും സഖ്യം വി​െട്ടത്തിയ നേതാക്കളെ സംരക്ഷിച്ചിരുന്നു.


ഉപതെരഞ്ഞെടുപ്പ്​ ജയിച്ചെത്തിയവരെ മന്ത്രിമാരാക്കിയ യെദിയൂരപ്പ, ഉപതെര​െഞ്ഞടുപ്പില്‍ തോറ്റിട്ടും എം.ടി.ബി നാഗരാജിനെ നിയമനിര്‍മാണ കൗണ്‍സിലിലെത്തിച്ച്‌​ മന്ത്രിയാക്കി.


യെദിയൂരപ്പ മാറുന്നതോടെ ബി.ജെ.പിയില്‍ തങ്ങള്‍ അവഗണന നേരിടേണ്ടിവരുമെന്ന ആശങ്ക വിമത നേതാക്കള്‍ക്കുണ്ട്​. തങ്ങള്‍ രാജിവെക്കില്ലെന്നും സ്വാഭാവിക കൂടിക്കാഴ്​ചയാണ്​ നടന്നതെന്നും നേതാക്കള്‍ പ്രതികരിച്ചു.

No comments