എല്ലാ ജില്ലകളിലും ടി.പി.ആര്‍ കൂടുന്നത് ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വര്‍ധിക്കുന്നതിന് കാരണം കോവിഡ് വൈറസിന്‍റെ വകഭേദമാണോയെന്ന് സര്‍ക്കാര്‍ പരിശോധിക്കുന്നു. എല്ലാ ജില്ലകളിലും ടി.പി.ആര്‍ കൂടുന്നത് ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. രോഗ തീവ്രത കൂടുന്നത് കൊണ്ട് സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ പരിശോധനയടക്കം കര്‍ശനമാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.
സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ദിനം പ്രതി വര്‍ധിക്കുന്നത് മൂന്നാം തരംഗമല്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും അതിന്‍റെ കാരണം പരിശോധിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ടിപിആര്‍ ഉയരുന്നത് അതീവ ഗൗരവമായിട്ടാണ് സര്‍ക്കാര്‍ കാണുന്നത്. ആല്‍ഫ, ബീറ്റ, ഗാമ ഡെല്‍റ്റ എന്നിങ്ങനെ നാലുതരം വൈറസ് വകഭേദങ്ങള്‍ ഇതിനകം ആവിര്‍ഭവിച്ചിട്ടുണ്ട്.

No comments