സുധാകരന് ഹൈക്കമാന്‍ഡ് അഭിനന്ദനം..
ന്യൂഡല്‍ഹി: ബൂത്തു തല കമ്മിറ്റിക്കു കീഴിലായി കോണ്‍ഗ്രസിന് സംസ്ഥാനത്തുടനീളം മൈക്രോ കമ്മിറ്റികളുണ്ടാക്കാനും ജംബോ കമ്മിറ്റികള്‍ ഒഴിവാക്കാനുമുള്ള കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ ഉറച്ച തീരുമാനത്തിന് ഹൈക്കമാന്‍ഡിന്റെ അഭിനന്ദനം.
എഐസിസി ജനറല്‍ സെക്രട്ടറിമാരായ താരീഖ് അന്‍വര്‍, കെ.സി. വേണുഗോപാല്‍ എന്നിവരുമായി സുധാകരന് ഇന്നലെ ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
എല്ലാ ജില്ലകളിലും പുതിയ ഡിസിസി പ്രസിഡന്റുമാരുടെ നിയമനം ഈ മാസം പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുമെന്ന് സുധാകരന് വ്യക്തമാക്കി.

No comments