Breaking News

സിപിഐ തങ്ങളോടൊപ്പം ഉണ്ടാകുമെന്നാണ് വിശ്വാസം.. ; കെ സുധാകരൻ..


 തിരുവനന്തപുരം : സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ ബന്ധങ്ങളില്‍ സി.പി.എമ്മിനെ കടന്നാക്രമിച്ച സി.പി.ഐയ്ക്ക് നന്ദി പറഞ്ഞ് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍. തുറന്ന് പറയാന്‍ കാണിച്ച മനസിന് നന്ദി എന്നാണ് സുധാകരന്‍ അഭിപ്രായപ്പെട്ടത്. സി.പി.ഐക്ക് വൈകി വന്ന ബുദ്ധിയാണ് ഇതെന്നും അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു.


ജനാധിപത്യപരമായ ഒരു നാട് സൃഷ്ടിക്കാന്‍ സി.പി.ഐ തങ്ങളോടൊപ്പം ഉണ്ടാകുമെന്നാണ് വിശ്വസിക്കുന്നത്. തോളില്‍ കൈവച്ചു നടക്കുന്നവരെ കുറിച്ച്‌ നേരത്തെ കോണ്‍ഗ്രസ് മനസിലാക്കിയതാണ്. സ്വര്‍ണ കടത്ത് അന്വേഷണം നേരെ ചൊവ്വെയല്ല പോകുന്നത് എന്നും കെ സുധാകരന്‍ പറഞ്ഞു.


രാമനാട്ടുകര ക്വട്ടേഷന്‍ സംഘം സി.പി.എമ്മിനെ ഉപയോഗിക്കുന്നു എന്നാണ് സി.പി.ഐ മുഖപത്രമായ ജനയു​ഗത്തില്‍ ലേഖനത്തിലൂടെ പാര്‍ട്ടി അഭിപ്രായപ്പെട്ടത്.


ചെഗുവേരയുടെ ചിത്രം കുത്തിയാല്‍ കമ്മ്യൂണിസ്റ്റ് ആകില്ല. തില്ലങ്കേരിമാരുടെ പോസ്റ്റിന് കിട്ടുന്ന സ്വീകാര്യത ഇടതുപക്ഷം ചര്‍ച്ച ചെയ്യണമെന്നും സിപിഐ കണ്ണൂര്‍ ജില്ലാസെക്രട്ടറി അഡ്വ. പി സന്തോഷ് കുമാര്‍ എഡിറ്റ് പേജില്‍ എഴുതിയ ലേഖനത്തില്‍ രൂക്ഷവിമര്‍ശനമുയര്‍ത്തി.

No comments