ഇന്ത്യന്‍ എയര്‍ലൈന്‍സിനെ പോലെ വില്‍പ്പനക്ക് ; സിന്ധ്യയെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ്..!!
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി വ്യോമയാനവകുപ്പ് ലഭിച്ച ജ്യോതിരാദിത്യ സിന്ധ്യയെ പരിഹസിച്ച് ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ശ്രീനിവാസ് ബി വി രംഗത്ത്. സിന്ധ്യയെ പരിഹസിക്കുന്ന രീതിയിലുള്ള കാര്‍ട്ടൂണ്‍ അടക്കം ശ്രീനിവാസ് ട്വീറ്റ് ചെയ്തു.
ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ നിലവിലെ സ്ഥിതി പോലെ ജ്യോതിരാദിത്യസിന്ധ്യയും ഏത് നിമിഷവും വില്‍പനയ്ക്ക് തയ്യാറായിരിക്കുകയാണെന്നാണ് ശ്രീനിവാസ് ട്വീറ്റ് ചെയ്ത കാര്‍ട്ടൂണിലെ ഉള്ളടക്കം. അതെ സമയം ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും തരം താണ പരാമര്‍ശങ്ങളിലൊന്നാണ് ശ്രീനിവാസ് നടത്തിയതെന്ന് ബിജെപി നേതാവ് ആര്‍.പി.സിങ് ചൂണ്ടിക്കാട്ടി .
രാജ്യത്തെ മൊത്തമായും വിറ്റഴിച്ച കൂട്ടരാണ് സിന്ധ്യയെ വിമര്‍ശിക്കുന്നതെന്നും ആര്‍.പി. സിങ് പറയുന്നു കോണ്‍ഗ്രസ്സിന്റെയും നേതൃത്വത്തിന്റെയും രാഷ്ട്രീയ പാപ്പരത്തമാണ് ഈ വിമര്‍ശനം പ്രകടമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജ്യോതിരാദിത്യ സിന്ധ്യയെ പോലെ കാര്യപ്രാപ്തിയുള്ള യുവനേതാക്കളെ ലക്ഷ്യമിട്ട് ‘പ്രൗഡിയേറിയ പഴഞ്ചന്‍ പാര്‍ട്ടി’ അതിന്റെ നീരസം പ്രകടിപ്പിക്കുകയാണെന്ന് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ അഭിപ്രായപ്പെട്ടു . കഴിവുള്ള നേതാക്കളെ ബിജെപി കണ്ടെത്തുകയും സ്ഥാനമാനങ്ങള്‍ നല്‍കുകയും ചെയ്യുമ്ബോള്‍ രാഹുല്‍ ഗാന്ധിയേക്കാള്‍ കഴിവ് പ്രകടിപ്പിക്കുന്നവരെ കോണ്‍ഗ്രസ് അടിച്ചമര്‍ത്തുകയാണ് ചെയ്യുന്നതെന്ന കാര്യം സ്പഷ്ടമാണെന്നും തങ്ങളുടെ കഴിവ് അംഗീകരിക്കപ്പെടാത്തതില്‍ കോണ്‍ഗ്രസ്സിലെ യുവനേതാക്കള്‍ അസംതൃപ്തരാണെന്നും ഭാട്ടിയ പറഞ്ഞു.
അതെ സമയം മധ്യപ്രദേശ് കോണ്‍ഗ്രസ്സും സിന്ധ്യയെ പരിഹസിച്ച് വ്യാഴാഴ്ച രംഗത്തെത്തിയിരുന്നു. കഴിഞ്ഞ കൊല്ലമാണ് ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് കൂടുമാറിയത് . അതെ സമയം നേരത്തെ ആദ്യ യുപിഎ സര്‍ക്കാരിലും രണ്ടാം യുപിഎ സര്‍ക്കാരിലും രണ്ട് വിവിധ വകുപ്പുകള്‍ സിന്ധ്യയ്ക്ക് നല്‍കിയിരുന്നു

No comments