'ആമിര്‍ഖാനെപ്പോലുള്ളവര്‍ ജനസംഖ്യ വര്‍ധനവിന് കാരണം'; വിവാദ പരാമര്‍ശവുമായി ബിജെപി എംപി
ന്യൂഡല്‍ഹി: രാജ്യത്ത് ജനസംഖ്യാ വര്‍ധനവിന് പിന്നില്‍ ആമിര്‍ ഖാനെപോലുള്ളവരാണെന്ന വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.പി. മധ്യപ്രദേശിലെ മന്ദ്‌സൗറില്‍നിന്നുള്ള എം.പിയായ സുധീര്‍ ഗുപ്തയാണ് വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയത്.
ആമിര്‍ ഖാന്‍ ആദ്യഭാര്യയെ ഉപേക്ഷിച്ച് രണ്ടാം വിവാഹം കഴിച്ചു. ഇപ്പോള്‍ അവരെയും ഉപേക്ഷിച്ച് മൂന്നാമതൊരാളെ തിരയുകയാണ്. ഈ ഭാര്യമാരില്‍ മൂന്ന് കുട്ടികളും ഉണ്ട്. ഇതിനെക്കുറിച്ചൊന്നും അവര്‍ ബോധവാന്മാരാകുന്നില്ല. ഇവരെ പോലുള്ളവരാണ് ജനസംഖ്യാ വര്‍ധനവിന് പിന്നില്‍. ഇതാണോ ഇന്ത്യ ലോകത്തിനു നല്‍കുന്ന സന്ദേശം?- സുധീര്‍ ഗുപ്ത പറഞ്ഞു.
രാജ്യത്തെ ജനസംഖ്യ 140 കോടിയിലേക്ക് അടുക്കുകയാണ്.
എന്നാല്‍ ഇന്ത്യയുടെ ഭൂപ്രകൃതി ഒരിഞ്ച് പോലും വര്‍ധിക്കുന്നില്ലെന്നും ഇത് അത്ര നല്ലതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിഭജനവേളയില്‍ പാകിസ്താന് വലിയൊരു ഭാഗം ഭൂമിയാണ് ലഭിച്ചത്. എന്നാല്‍ അവിടെ ജനസംഖ്യ കുറവാണ്. അവിെട നിന്നും കുറേപേര്‍ വിഭജനവേളയില്‍ ഇന്ത്യയിലേക്ക് വരാന്‍ നിര്‍ബന്ധിതരായെന്നും സുധീര്‍ ഗുപ്ത പറഞ്ഞു.

No comments