Breaking News

ഫോണ്‍വിളി വിവാദത്തില്‍ മന്ത്രി എകെ ശശീന്ദ്രന്‍ രാജിവയ്‌ക്കേണ്ടതില്ലെന്ന് എന്‍സിപി കേന്ദ്ര നേതൃത്വം.

 


ന്യൂഡല്‍ഹി: ഫോണ്‍വിളി വിവാദത്തില്‍ മന്ത്രി എകെ ശശീന്ദ്രന്‍ രാജിവയ്‌ക്കേണ്ടതില്ലെന്ന് എന്‍സിപി കേന്ദ്ര നേതൃത്വം. എന്‍സിപി സംസ്ഥാന അദ്ധ്യക്ഷന്‍ പിസി ചാക്കോ, പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ ശരദ് പവാറുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

വിവാദങ്ങള്‍ ഗൗരവമായി എടുക്കേണ്ടന്നാണ് പാര്‍ട്ടി നിര്‍ദേശം. കുണ്ടറയിലെ വിഷയത്തില്‍ മുഖ്യമന്ത്രിയുടേയും സിപിഎമ്മിന്റേയും നിലപാട് നേരത്തെ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് പിസി ചാക്കോ ശരദ് പവാറുമായി ചര്‍ച്ച നടത്തിയത്.

കുണ്ടറയില്‍ ഒരു ബ്ലോക്ക് പ്രസിഡന്റിനെ വയ്ക്കുന്നത് സംബന്ധിച്ചാണ് പ്രശ്‌നങ്ങളെല്ലാം ഉടലെടുക്കുന്നതെന്ന് നേരത്തെ പിസി ചാക്കോ പറഞ്ഞിരുന്നു.

No comments