Breaking News

അഡ്വ. ജയശങ്കറെ 'നൈസായി' ഒഴിവാക്കി സിപിഐ..!! അംഗത്വം പുതുക്കിയില്ല, ലെവി ഗൂഗിള്‍ പേ വഴി മടക്കി നല്‍കി .

 


കൊച്ചി: ദൃശ്യമാധ്യമങ്ങളിലൂടെ അഭിപ്രായങ്ങള്‍ തുറന്നുപറഞ്ഞ് ജയശങ്കര്‍ പാര്‍ട്ടിക്കും ഇടതുമുന്നണിക്കും നിരന്തരം തലവേദന സൃഷ്ടിച്ചിരുന്ന രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ. ജയശങ്കറിനെ സി.പി.ഐ. ഒടുവില്‍ പാര്‍ട്ടിയില്‍ നിന്നും ഒഴിവാക്കി. അംഗത്വം പുതുക്കിനല്‍കാതെ ജയശങ്കര്‍ ലെവിയായി അടച്ച 1330 രൂപ ഗൂഗിള്‍പേവഴി കഴിഞ്ഞദിവസം മടക്കി നല്‍കുകയായിരുന്നു.


സി.പി.ഐ.യിലെ ചില മുതിര്‍ന്ന നേതാക്കളുടേയും ജില്ലാ നേതൃത്വത്തിന്റെയും അറിവോടെയായിരുന്നു ഇതെന്നാണ് വിവരം.


പലപ്പോഴും ജയശങ്കറിന്റെ തുറന്നുപറച്ചിലുകള്‍ സി.പി.എമ്മിനെ വലച്ചിരുന്നു . ജയശങ്കര്‍ പങ്കെടുക്കുന്ന ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ വരെ സി.പി.എം. സംവാദകര്‍ ശ്രദ്ധിച്ചിരുന്നു.

സി.പി.എമ്മില്‍നിന്നുള്ള സമ്മര്‍ദത്തിന്റെകൂടി അടിസ്ഥാനത്തിലാണ് ജയശങ്കറിനെ ഒഴിവാക്കാനുള്ള നിലപാടിലേക്ക് സി.പി.ഐ. എത്തിയതെന്നാണ് സൂചന.


അതേസമയം പാര്‍ട്ടിയില്‍ നിന്ന് ഒഴിവാക്കിയതായുള്ള അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ജയശങ്കര്‍ പറഞ്ഞു.

No comments