Breaking News

കോണ്‍ഗ്രസിലെ 'ട്രബിള്‍ ഷൂട്ടര്‍' സ്ഥാനത്തേക്ക് പ്രിയങ്ക ഗാന്ധി

 


ഡല്‍ഹി: പഞ്ചാബ് പിസിസി പ്രസിഡന്റായി നവജ്യോത് സിങ് സിദ്ദു നിയമിതനാകുമ്ബോള്‍, കോണ്‍ഗ്രസ് ദേശീയ രാഷ്ട്രീയത്തില്‍ പ്രിയങ്ക ഗാന്ധിയുടെ 'ട്രബിള്‍ ഷൂട്ടര്‍' സ്ഥാനവും ഉറപ്പിക്കുന്നു . മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ എതിര്‍പ്പ് വകവയ്ക്കാതെ സിദ്ദുവിനൊപ്പം ഉറച്ചുനിന്ന പ്രിയങ്ക, അദ്ദേഹത്തിനു പിസിസി പ്രസിഡന്റ് പദം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ അണിയറയില്‍ നീക്കം നടത്തി ഒപ്പം, അമരീന്ദറിനെ അനുനയിപ്പിക്കുകയും ചെയ്തിട്ടുണ്ട്.


അഹമ്മദ് പട്ടേലിനു ശേഷം കോണ്‍ഗ്രസ് നേതൃനിരയിലെ സമവായ നീക്കം നടത്തുന്ന നേതാവായി പ്രിയങ്ക മാറുന്നതിന്റെ സൂചനയായിട്ടാണു സിദ്ദുവിന്റെ നിയമനത്തെ പാര്‍ട്ടിയിലെ നേതാക്കള്‍ കാണുന്നത്.

No comments