Breaking News

കര്‍ണാടകയില്‍ കോൺഗ്രസ്- ജെഡിഎസ്‌ സര്‍ക്കാരിനെ വീഴ്ത്തിയത് ഇങ്ങനെ.. വൻ വെളിപ്പെടുത്തൽ..

 


2019ല്‍ കര്‍ണാടകയിലെ ജെഡിഎസ്-കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ പെഗാസസ് ഉപയോഗിച്ചതായി സംശയം. മുന്‍ മുഖ്യമന്ത്രി കുമാരസ്വാമിയുടെ സെക്രട്ടറി, ഉപമുഖ്യമന്ത്രിയായിരുന്ന ജി പരമേശ്വര, സിദ്ധരാമയ്യയുടെ സെക്രട്ടറി എന്നിവരുടെ ഫോണ്‍ കോളുകള്‍ ചോര്‍ത്തിയതായാണ് വിവരം.


2019ല്‍ ജെഡിഎസ്-കോണ്‍ഗ്രസ് സ൪ക്കാരിനെ താഴെയിറക്കാനാണ് ബിജെപി ഓപ്പറേഷന്‍ താമര പ്രഖ്യാപിച്ചത്. ഇതേ സമയത്ത് ജെഡിഎസ്-കോണ്‍ഗ്രസ് സ൪ക്കാരിന് ചുക്കാന്‍ പിടിച്ചവരുടെ ആശയവിനിമയം മനസിലാക്കാന്‍ ഫോണ്‍ ചോ൪ത്തിയെന്നാണ് സൂചന. സ൪ക്കാരിന് നേതൃത്വം കൊടുത്ത മുഖ്യമന്ത്രി എച്ച്‌ ഡി കുമാരസ്വാമിയുടെയും കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയുടെയും പേഴ്സണല്‍ സെക്രട്ടറിമാരുടെ ഫോണുകളാണ് ചോ൪ത്തലിന് വിധേയമായെന്ന് സംശയിക്കുന്നത്.


ഒപ്പം അന്നത്തെ ഉപമുഖ്യമന്ത്രി ജി പരമേശ്വരയുടെ ഫോണും ചോ൪ത്തലിന് വിധേയമായ പട്ടികയിലുണ്ടെന്നാണ് വിവരം. പ്രതിപക്ഷത്തെ പ്രമുഖനായ രാഹുല്‍ ഗാന്ധിയുടെയും അടുപ്പക്കാരുടെയും ഫോണുകള്‍ ചോ൪ത്തിയിട്ടുണ്ടാകാമെന്ന് വാ൪ത്തക്ക് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തല്‍.


ഫോണ്‍ചോ൪ത്തല്‍ വിവാദത്തില്‍ ചാര സോഫ്റ്റ്‍വെയര്‍ നി൪മിച്ച പെഗാസസ് തന്നെ ഇപ്പോള്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ദുരുപയോഗം നടന്നിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ കുറ്റക്കാ൪ക്കെതിരെ നടപടിയുണ്ടാകും. നേരത്തെ സോഫ്റ്റ്‍‍വെയര്‍ ദുരുപയോഗം ചെയ്ത അഞ്ച് ഉപഭോക്താക്കളുമായുള്ള ഇടപാട് കമ്ബനി അവസാനിപ്പിച്ചിട്ടുണ്ടെന്നും എന്‍എസ്‌ഒ ഗ്രൂപ്പ് വ്യക്തമാക്കി. ഫ്രാന്‍സിലെ വാ൪ത്ത വെബ്സൈറ്റായ മീഡിയട്രാപും അതിലെ രണ്ട് മാധ്യമപ്രവ൪ത്തകരും നല്‍കിയ പരാതിയില്‍ ഫ്രാന്‍സ് പബ്ലിക് പ്രോസിക്യൂട്ടറും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മോറോക്കോയുടെ രഹസ്യാന്വേഷണ വിഭാഗം ഫോണ്‍ ചോര്‍ത്തിയെന്ന് ആരോപിച്ച്‌ നല്‍കിയ പരാതിയിലാണ് ഫ്രാന്‍സിന്‍റെ അന്വേഷണം.

No comments