മോദിയെ വിമര്‍ശിക്കുന്ന കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ; സത്യ പ്രതിജ്ഞക്ക് പിന്നാലെ വിഡിയോ സ്വന്തം ഫേസ്ബുക്ക് പേജിൽ..
നരേന്ദ്രമോദി മന്ത്രിസഭയില്‍ കാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു. നേരത്തേ, കോണ്‍ഗ്രസിലായിരുന്നപ്പോള്‍ മോദി സര്‍ക്കാറിനെയും അതിന്‍റെ നയങ്ങളെയും വിമര്‍ശിക്കുന്ന സിന്ധ്യയുടെ പഴയ വിഡിയോകള്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു ഹാക്കര്‍മാര്‍.
സിന്ധ്യയുെട സമൂഹ മാധ്യമ ടീം പ്രശ്നം കണ്ടെത്തുകയും ഉടന്‍ തന്നെ പഴയ വിഡിയോകള്‍ നീക്കം ചെയ്യുകയും അക്കൗണ്ട് പുനസ്ഥാപിക്കുകയുമായിരുന്നു. സംഭവത്തില്‍ രമേശ് അഗര്‍വാള്‍ എം.എല്‍.എയുടെ പരാതിയില്‍ ഗ്വാളിയാര്‍ പൊലീസ് ഐ.ടി നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അേന്വഷണം ആരംഭിച്ചു.
ബുധനാഴ്ചയായിരുന്നു ജ്യോതിരാദിത്യ സിന്ധ്യയുെട സത്യപ്രതിജ്ഞ. കോണ്‍ഗ്രസ് വൃത്തങ്ങളെ ഞെട്ടിച്ചായിരുന്നു നേരത്തേ സിന്ധ്യയുെട കൂടുമാറ്റം. മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാറിനെ താഴെയിറക്കി 22ഓളം എം.എല്‍.എമാരുമായായിരുന്നു സിന്ധ്യയുെട ബി.ജെ.പിയിലേക്കുള്ള ചേേക്കറല്. തുടര്‍ന്ന് ബി.ജെ.പിയുടെ നേതൃത്വത്തില്‍ ശിവ്രാജ് സിങ് ചൗഹാന്‍ സര്‍ക്കാര്‍ ഹിന്ദി ഹൃദയഭൂമിയില്‍ അധികാരത്തിലേറി. ഇതിനുപിന്നാലെയാണ് സിന്ധ്യക്ക് മോദി കാബിനറ്റിലെ കേന്ദ്രമന്ത്രി സ്ഥാനം.

No comments