Breaking News

പാര്‍ട്ടിക്ക് വിശ്വാസമില്ലെങ്കിലും ദൈവത്തിന് പാര്‍ട്ടിയെ നല്ല വിശ്വാസമാണ്.., അതുകൊണ്ട് ദൈവനാമം സിപിഎമ്മിന് നിഷിദ്ധമല്ലെന്ന് എ ജയശങ്കർ..!! പരിഹാസം..

 ​​​​


തിരുവനന്തപുരം: ദെെവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത പാര്‍ട്ടി അം​ഗങ്ങള്‍ക്കെതിരെ ഇത്തവണ നടപടി വേണ്ടെന്ന സി.പി.എം നിലപാടിനെ പരിഹസിച്ച്‌ രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ. ജയശങ്കര്‍. 2006 അല്ല 2021. കാലം മാറി, കഥ മാറി. പാര്‍ട്ടിക്ക് ഇപ്പോഴും ദൈവത്തെ വിശ്വാസമില്ല. പക്ഷെ, ദൈവത്തിന് നമ്മുടെ പാര്‍ട്ടിയെ നല്ല വിശ്വാസമാണ്. അതുകൊണ്ട് ദൈവനാമം നമുക്ക് നിഷിദ്ധമല്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.


എ. ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്


2006ല്‍ നമ്മുടെ രണ്ടു സഖാക്കള്‍ ദൈവനാമത്തില്‍ സത്യവാചകം ചൊല്ലി എംഎല്‍എമാരായി- ഐഷാ പോറ്റിയും മോനായിയും. ഇത്തവണ മൂന്നു സഖാക്കള്‍ അതേ കന്നംതിരിവു കാണിച്ചു- വീണാ ജോര്‍ജ്, ദലീമ, ആന്‍്റണി ജോണ്‍.


2006 അല്ല 2021. കാലം മാറി, കഥ മാറി. പാര്‍ട്ടിക്ക് ഇപ്പോഴും ദൈവത്തെ വിശ്വാസമില്ല; പക്ഷെ ദൈവത്തിനു നമ്മുടെ പാര്‍ട്ടിയെ നല്ല വിശ്വാസമാണ്. അതുകൊണ്ട് ദൈവനാമം നമുക്ക് നിഷിദ്ധമല്ല. ദൈവ തിരുനാമത്താല്‍ നമ്മുടെ പാര്‍ട്ടിയെ ധന്യമാക്കിയ മൂന്നു മെമ്ബര്‍മാര്‍ക്കും ശിക്ഷയില്ല, അഭിനന്ദനങ്ങള്‍!

No comments