യൂറപ്യന്മാരുടെ ഫുട്ബോൾ രാജാവ് ഇനി ഇറ്റലി
ലണ്ടന്‍: ഫുട്ബാളിന്റെ തറവാട്ടിലേക്ക് ഇക്കുറി ഹാരി കെയ്നും കൂട്ടരും കിരീടമെത്തിക്കുമെന്ന് കണക്ക് കൂട്ടി 'ഇറ്റ്സ് കമിങ് ഹോം' പാടിയവര്‍ക്ക് നിരാശ സമ്മാനിക്കുന്നതായിരുന്നു വെംബ്ലിയില്‍ നടന്ന യൂറോ കപ്പ് ഫൈനല്‍. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇംഗ്ലണ്ടിനെ തറപറ്റിച്ച് ഇറ്റലി കപ്പ് റോമിലേക്ക് കൊണ്ടുപോകുകയാണ്.
55 കൊല്ലമായി ഒരു കിരീടത്തിനായി കാത്തിരിക്കുന്ന ജനതക്ക് പ്രതീക്ഷകള്‍ നല്‍കാനായി എന്ന നിലയില്‍ ഗാരത് സൗത്ത്ഗേറ്റിനും സംഘത്തിനും ആശ്വസിക്കാം. പെനാല്‍റ്റിയിലെ നിര്‍ണായക സേവിന് ശേഷം 'ഇറ്റ്സ് കമിങ് ടു റോം' എന്നായിരുന്നു ഇറ്റലിയുടെ ഫൈനലിലെ സ്കോറര്‍ ലിയനാര്‍ഡോ ബൊനൂച്ചി ടെലിവിഷന്‍ ക്യാമറകളെ നോക്കി അലറിയത്.

No comments