ലോക്ക് ഡൗണ്‍ ഇളവിനെക്കുറിച്ച് ആലോചിക്കുന്ന ചൊവ്വാഴ്ചയിലെ പ്രതിവാര അവലോകന യോഗം വൈകിയേക്കും.
തിരുവനന്തപുരം: ലോക്ക് ഡൗണ്‍ ഇളവിനെക്കുറിച്ച് ആലോചിക്കുന്ന ചൊവ്വാഴ്ചയിലെ പ്രതിവാര അവലോകന യോഗം വൈകിയേക്കും. ഡല്‍ഹിക്ക് പോകുന്നതിനാല്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ശനിയാഴ്ച യോഗം ചേര്‍ന്നിരുന്നു. മേയ് നാലു മുതല്‍ തുടരുന്ന ലോക്ക് ഡൗണ്‍ നീട്ടുന്നതില്‍ അര്‍ത്ഥമില്ലെന്ന നിലപാടാണ് സര്‍ക്കാരിന്.
തൊഴില്‍, നിര്‍മ്മാണ, വാണിജ്യ, വ്യാപാര മേഖലകള്‍ ഏതാണ്ട് സ്തംഭനത്തിലാണ്. നേരിയ ഇളവുകളുണ്ടെങ്കിലും സാമ്ബത്തിക മേഖലയെ ഉത്തേജിപ്പിക്കാനും സാധാരണനില വീണ്ടെടുക്കാനും അത് പര്യാപ്തമല്ല. കടകളും വ്യാപാരശാലകളും ഹോട്ടലുകളും തുറക്കാന്‍ അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്.
അതേസമയം മൂന്നാഴ്ചയായി കൊവിഡ് പ്രതിദിന വ്യാപന നിരക്ക് പത്തുശതമാനത്തില്‍ താഴാതെ നില്‍ക്കുകയാണ്.

No comments