Breaking News

ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസും തൃണമൂലും കൈ കോര്‍ക്കുന്നു..!! പരസ്പരം പങ്കിട്ടു

 


കൊല്‍ക്കത്ത: കേന്ദ്ര സര്‍ക്കാറിനെതിരെയും ബി.ജെ.പിക്കെതിരെയും യോജിച്ച പോരാട്ടത്തിനായി കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും കൈകോര്‍ക്കുന്നു. പ്രതിപക്ഷ നേതാക്കളെ കാണാനായി മമത ന്യൂഡല്‍ഹിയിലെത്താനിരിക്കേ തൃണമൂല്‍ കോണ്‍ഗ്രസ്​ വക്താവ് ഡെറിക്​ ഒബ്രയാന്‍ കോണ്‍ഗ്രസ്​ ട്വീറ്റ്​ ഷെയര്‍ ചെയ്​തത്​ രാഷ്​ട്രീയ കേന്ദ്രങ്ങളില്‍ കൗതുകമുണര്‍ത്തുകയാണ്​.

പെഗസസ്​ ചാര സോഫ്​റ്റ്​ വെയറിന്​ ഇരയായ തൃണമൂല്‍ നാഷണല്‍ ജനറല്‍ സെക്രട്ടറി അഭിഷേക്​ ബാനര്‍ജിയെ പിന്തുണച്ചുള്ള കോണ്‍ഗ്രസ്​ ഔദ്യോഗിക പേജിലെ ട്വീറ്റാണ്​ ഡെറിക്​ ഒബ്രയാന്‍ ഷെയര്‍ ചെയ്​തത്​. തൃണമൂലുമായി ഇതിനോടകം തന്നെ ​കൈകോര്‍ത്തതായി ബംഗാള്‍ കോണ്‍ഗ്രസ്​ വൈസ്​ പ്രസിഡന്‍റ്​ ദീപ്​തിമന്‍ ഘോഷ്​ പ്രതികരിച്ചു.



നേരത്തേ തൃണമൂലുമായി ലോക്​സഭയില്‍ കൈകോര്‍ക്കുന്നതിനായി കോണ്‍ഗ്രസ്​ ലോക്​സഭ നേതാവായ അധീര്‍ രഞ്​ജന്‍ ചൗധരിയെ തല്‍സ്ഥാനത്ത്​ നിന്ന്​ മാറ്റുമെന്ന വാര്‍ത്തകളുണ്ടായിരുന്നു. ബംഗാളിലെ ബഹറംപൂര്‍ ലോക്​സഭ എം.പിയായ അധീര്‍ പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ്​ അധ്യക്ഷനുമാണ്​. മമതക്കെതിരെയും ബംഗാള്‍ സര്‍ക്കാറിനെതിരെയും നിരന്തരം വെടിയുതിര്‍ക്കുന്ന അധീറിനെ മാറ്റുന്നതുവഴി മമതയുമായി കൈകോര്‍ക്കാന്‍ സാധിക്കുമെന്നാണ്​ കോണ്‍ഗ്രസ്​ കരുതുന്നത്​. ഇതുവഴി പാര്‍ലമെന്‍റില്‍ ബി.ജെ.പിക്കെതിരെയുള്ള പോരാട്ടത്തിന്​ തൃണമൂല്‍ പിന്തുണ ലഭിക്കുമെന്നും കോണ്‍ഗ്രസ്​ കരുതുന്നു.

No comments