Breaking News

ജനുവരി മുതല്‍ മെയ് വരെയുള്ള മാസങ്ങളിലെ കണക്ക് പ്രകാരം രാജ്യത്ത് ഏറ്റവുമധികം അന്താരാഷ്ട യാത്രക്കാര്‍ വന്നുപോയ വിമാനത്താവളങ്ങളില്‍ കൊച്ചിക്ക് മൂന്നാം സ്ഥാനം.

 


ജനുവരി മുതല്‍ മെയ് വരെയുള്ള മാസങ്ങളിലെ കണക്ക് പ്രകാരം രാജ്യത്ത് ഏറ്റവുമധികം അന്താരാഷ്ട യാത്രക്കാര്‍ വന്നുപോയ വിമാനത്താവളങ്ങളില്‍ കൊച്ചിക്ക് മൂന്നാം സ്ഥാനം. ജൂണ്‍മാസത്തില്‍ മാത്രം കൊച്ചി വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ രണ്ട് ഇരട്ടിയിലിധികം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇരുപത് വര്‍ഷത്തിനിടെ ആദ്യമായാണ് നാലാം സ്ഥാനത്ത് നിന്ന് കൊച്ചി വിമാനത്താവളം മൂന്നാമതെത്തുന്നത്. 2021 മെയ് വരെയുള്ള അഞ്ച് മാസങ്ങളില്‍ 5,89,000 രാജ്യാന്തര യാത്രക്കാരാണ് കൊച്ചിയിലെത്തിയത്.

ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങളാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. ഏപ്രില്‍ മാസത്തില്‍ മാത്രം കൊച്ചി വിമാനത്താവളത്തില്‍ 1,38,000 രാജ്യാന്തര യാത്രക്കാര്‍ വന്നുപോയി.

No comments