കേരളത്തില്‍ നിന്നും ബെംഗളൂരുവിലേക്കുള്ള കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ ഞായറാഴ്ച മുതല്‍ ആരംഭിക്കുമെന്ന് മന്ത്രി ആന്റണി രാജു.
തിരുവനന്തപുരം: കേരളത്തില്‍ നിന്നും ബെംഗളൂരുവിലേക്കുള്ള കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ ഞായറാഴ്ച മുതല്‍ ആരംഭിക്കുമെന്ന് മന്ത്രി ആന്റണി രാജു. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് സര്‍വീസ്. തിരുവനന്തപുരത്ത് നിന്ന് 11ന് വൈകിട്ടും, കണ്ണൂര്‍, കോഴിക്കോട് നിന്നുള്ള സര്‍വീസുകള്‍ 12നുമാണ് ആരംഭിക്കുക.
യാത്രക്കാര്‍ കര്‍ണാടക സര്‍ക്കാരിന്റെ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം 72 മണിക്കൂര്‍ മുന്‍പ് ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ഒരു ഡോസ് വാക്സിന്‍ എടുത്തതിന്റെ രേഖയോ കരുതണം. കോഴിക്കോട് , കണ്ണൂര്‍ വഴിയാണ് ബെംഗളൂരുവിലേക്ക് സര്‍വീസ്.

No comments