Breaking News

കഴിഞ്ഞ ദിവസമായിരുന്നു രണ്ടാം മൊദി സര്‍ക്കാരിന്റെ മന്ത്രിസഭ പുന:സംഘടന നടന്നത്.

 


ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസമായിരുന്നു രണ്ടാം മൊദി സര്‍ക്കാരിന്റെ മന്ത്രിസഭ പുന:സംഘടന നടന്നത്. പതിനൊന്ന് വനിതകളാണ് മന്ത്രിസഭയില്‍ എത്തിയത്. ഇവരില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് പ്രതിമാ ഭൗമികിന്റെ കടന്നുവരവാണ്.ത്രിപുരയില്‍ നിന്ന് കേന്ദ്ര മന്ത്രിസഭയില്‍ എത്തുന്ന ആദ്യ വ്യക്തിയാണ് പ്രതിമാ.

ഇതിനുമുന്‍പ് സന്തോഷ് മോഹന്‍ ദേവ്, ത്രിഗുണ സെന്‍ എന്നിവര്‍ കേന്ദ്ര മന്ത്രിസഭയില്‍ എത്തിയിരുന്നുവെങ്കിലും ഇവര്‍ ത്രിപുരയുടെ പ്രതിനിധിയായിട്ടായിരുന്നില്ല പാര്‍ലമെന്റിലെത്തിയത്. സന്തോഷ് മോഹന്‍ ദേവ് അസമിലെ സില്‍ച്ചാറില്‍ നിന്നും ത്രിഗുണ സെന്‍ പശ്ചിമ ബംഗാളില്‍ നിന്നുമാണ് തിരഞ്ഞെടുക്കപ്പെട്ടിരുന്നത്.

സാമൂഹ്യനീതി വകുപ്പിന്റെ സഹമന്ത്രിസ്ഥാനമാണ് പ്രതിമാ ഭൗമികിനെ തേടിയെത്തിയത് നാട്ടുകാര്‍ സ്‌നേഹത്തോടെ 'പ്രതിമാ ദി' എന്ന് വിളിക്കുന്ന അവര്‍ വെസ്റ്റ് ത്രിപുര മണ്ഡലത്തില്‍ നിന്നുള്ള ലോക്‌സഭാംഗമാണ്.

No comments