രാജ്യത്ത് കൊവിഡ് കേസുകളില്‍ നേരിയ കുറവ്.
ഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകളില്‍ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 38949 പുതിയ കൊവിഡ് കേസുകളാണെന്ന് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 40026 പേര്‍ രോഗമുക്തി നേടിയപ്പോള്‍ ഇതെസമയത്തിനുള്ളില്‍ 542 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തെ ആകെ കൊവിഡ് കേസുകളുട എണ്ണം 31026829 ആയപ്പോള്‍ ആകെ രോഗമുക്തി നേടിവരുടെ എണ്ണം 30183876 ആയി. 430422 ആണ് നിലവിലെ സജീവ കേസുകള്‍.
കഴിഞ്ഞ 24 മണിക്കൂറിനിടെ 542 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 412531 ആയി, ഇതുവരെ രാജ്യത്ത് 395343767 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്.

No comments