Breaking News

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് യുഎഇ അടുത്തയാഴ്ചയോടെ നീക്കുമെന്ന് സൂചന

 


കൊച്ചി: ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് യുഎഇ അടുത്തയാഴ്ചയോടെ നീക്കുമെന്ന് സൂചന. ഏതാനും വിമാനക്കമ്ബനികള്‍ ബുക്കിങ് ആരംഭിച്ചിട്ടുണ്ടെന്ന് കൊച്ചിയിലെ ട്രാവല്‍ ഏജന്‍സിയെ ഉദ്ധരിച്ച്‌ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ യാത്ര എന്ന് ആരംഭിക്കുമെന്ന് ഏജന്‍സികള്‍ യാത്രക്കാര്‍ക്ക് ഉറപ്പു നല്‍കിയിട്ടില്ല.

നിലവില്‍ 17000-18000 രൂപയാണ് കൊച്ചി-ദുബൈ യാത്രയുടെ ടിക്കറ്റ് നിരക്ക്. താമസ, തൊഴില്‍ വിസയുള്ളവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ യുഎഇ തിരിച്ചുവരാന്‍ അനുമതി നല്‍കുന്നത്. നിക്ഷേപവിസയുള്ളവര്‍ക്കും യാത്രാനുമതിയുണ്ട്.

യുഎഇ വ്യോമയാന മന്ത്രാലയത്തില്‍ നിന്ന് യാത്രയുമായി ബന്ധപ്പെട്ട് ഉറപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ വ്യക്തമാക്കി.

No comments