സിന്ധ്യ ബിജെപിയിലേക്ക് പോയതിന്റെ കാരണം വെളിപ്പെടുത്തി രാഹുല്‍ ഗാന്ധി..!! കൊട്ടാരവും..
ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് ആളൊഴുക്കിനെതിരേ ശക്തമായ സന്ദേശം നല്‍കി മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷനും നേതാവുമായ രാഹുല്‍ഗാന്ധി. ബിജെപിയെയും ആര്‍എസ്‌എസിനെയും പേടിക്കുന്നവരും അവരുടെ ആശയങ്ങളോട് താല്‍പ്പര്യമുള്ളവരും 'കടക്കൂ പൂറത്ത്' എന്ന് രാഹുല്‍. ബിജെപിയെ ധൈര്യത്തോടെ എതിര്‍ക്കുന്നവരിലേക്ക് എത്താനും അവരെ പാര്‍ട്ടിയില്‍ എത്തിക്കാനും രാഹുല്‍ ആവശ്യപ്പെട്ടു.
ആര്‍.എസ്.എസിന്റെ ആദര്‍ശം കൊണ്ടുനടക്കുന്നവര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള ഇടമല്ല കോണ്‍ഗ്രസ് പാര്‍ട്ടി. അവരെ ഭയപ്പെടുന്നവരെയും കോണ്‍ഗ്രസിന് ആവശ്യമില്ല. അത്തരക്കാരെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കണം. പാര്‍ട്ടിക്ക് പുറത്ത് ഒരുപാട് ധീരന്മാരുണ്ട്.
അവരെ കോണ്‍ഗ്രസിലെത്തിക്കണം രാഹുല്‍ പറഞ്ഞു.
രാഹുലിന്റെ ശക്തമായ സന്ദേശം വന്നിരിക്കുന്നത് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ പുതിയ ഇന്നിംഗ്‌സ് തുടങ്ങാനിരിക്കെയാണ്. പാര്‍ട്ടിയിലെ സോഷ്യല്‍മീഡിയാ വിംഗ് സംഘടിപ്പിച്ച ഓണ്‍ലൈന്‍ പരിപാടിയിലാണ് രാഹുല്‍ അടുത്ത കാലത്ത് പാര്‍ട്ടി വിടാന്‍ തയ്യാറായിരിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ബിജെപിയെ പേടിയുള്ള നേതാക്കളുടെ കാര്യത്തില്‍ രാഹുല്‍ ബിജെപിയിലേക്ക് കളംമാറി ചവിട്ടിയ കോണ്‍ഗ്രസ് യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യേയെ ചൂണ്ടിക്കാട്ടുകയും ചെയ്തു.
പാര്‍ട്ടിയില്‍ ആര്‍എസ്‌എസില്‍ ചേരേണ്ടവര്‍ക്ക് അവരെ സന്തോഷിപ്പിക്കാം. അത്തരക്കാരെ തങ്ങള്‍ക്ക് ആവശ്യമില്ല. ധൈര്യമുള്ളവരെയാണ് തങ്ങള്‍ക്ക് വേണ്ടത്. അതാണ് ഞങ്ങളുടെ ആശയം. ഇതാണ് തനിക്ക് അടിസ്ഥാനപരമായി നല്‍കാനുള്ള സന്ദേശവും. രാഹുല്‍ പറഞ്ഞു. മദ്ധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിനെ വീഴ്ത്താന്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ജ്യോതിരാദിത്യ സിന്ധ്യേ ചേര്‍ന്നിരുന്നു. ഇതിന് പ്രതിഫലമായി മോഡി സര്‍ക്കാരിന്റെ അഴിച്ചുപണിയില്‍ സിന്ധ്യേയ്ക്ക് ക്യാബിനറ്റ് പദവിയും കിട്ടിയിരുന്നു.
നേരത്തേ പ്രമുഖ നേതാക്കളായ അനേകരാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേക്കേറിയത്. മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതാക്കളായ നാരായണ റാണേ, രാധാകൃഷ്ണ വിഘേ പാട്ടില്‍, നടി കുശ്ബൂ സുന്ദര്‍, ജിതിന്‍ പ്രസാദ തുടങ്ങിയ അനേകരെയാണ് കോണ്‍ഗ്രസിന് നഷ്ടമായത്. അതേസമയം രാഹുലിന്റെ സന്ദേശം അനേകം മുതിര്‍ന്ന നേതാക്കളെ ലക്ഷ്യം വെച്ചാണെന്നാണ് വിലയിരുത്തല്‍.
ഇതിനൊപ്പം കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയാ പ്രവര്‍ത്തകരായ 3500 പേരോട് ധീരതയോടെ പ്രവര്‍ത്തിക്കാന്‍ രാഹുല്‍ ആവശ്യപ്പെട്ടു. ഇവര്‍ തന്നെ കണ്ടു പഠിക്കാനും താന്‍ ഒരിക്കലും ഭയക്കാറില്ലെന്നും പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത് എല്ലാര്‍ക്കും വേണ്ടിയും ആര്‍എസ്‌എസ് പ്രവര്‍ത്തിക്കുന്നത് കുറച്ച് ആള്‍ക്കാര്‍ക്ക് വേണ്ടയുമാണെന്നും പറഞ്ഞു. ഒരേ കുടുംബത്തില്‍ പെട്ടവര്‍ തമ്മില്‍ ഭയക്കേണ്ടതില്ല. തന്നോട് കോണ്‍ഗ്രസുകാര്‍ക്ക് ഒരു സഹോദരനോട് എന്ന വണ്ണം പ്രവര്‍ത്തിക്കാമെന്നും പറഞ്ഞു.

No comments