പഞ്ചാബി ഹൗസില്‍ കൂട്ടയടി; സിദ്ധുവിനെ അദ്ധ്യക്ഷനാക്കിയാല്‍ പാര്‍ട്ടി പിളരുമെന്ന് അമരീന്ദര്‍ സിംഗിന്‍റെ മുന്നറിയിപ്പ്..!! രാഹുൽ ഗാന്ധി പഞ്ചാബിൽ..
ന്യൂഡല്‍ഹി: നവജ്യോത് സിംഗ് സിദ്ധുവിനെ പഞ്ചാബ് പി സി സി അദ്ധ്യക്ഷനാക്കാനുള്ള ഹൈക്കമാന്‍ഡ് നീക്കത്തെ എതിര്‍ത്ത് സംസ്ഥാന മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. സിദ്ധു വരുന്നതോടെ പാര്‍ട്ടി പിളരുമെന്നാണ് അമരീന്ദര്‍ സോണിയഗാന്ധിക്ക് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. സിദ്ധുവിന്‍റെ പ്രവര്‍ത്തന ശൈലി സംസ്ഥാന കോണ്‍ഗ്രസിനെ നിയന്ത്രിക്കാന്‍ കഴിയുന്നതല്ല. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ സിദ്ധുവിന്‍റെ വരവില്‍ അതൃപ്‌തിയിലാണെന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്കയച്ച കത്തില്‍ അമരീന്ദര്‍ സിംഗ് പറയുന്നു.
ഇന്നലെ സോണിയ ഗാന്ധിയുമായി സിദ്ധു ഡല്‍ഹിയിലെത്തി ചര്‍ച്ച നടത്തിയതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ നീക്കം.
അമരീന്ദര്‍ സിംഗിനെ അനുനയിപ്പിക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്തിന്‍റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത് അദ്ദേഹവുമായി കൂടിക്കാഴ്‌ച നടത്തും. അമരീന്ദര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നുണ്ടെങ്കിലും സിദ്ധുവിനെ പി സി സി അദ്ധ്യക്ഷനാക്കാനാണ് ഹൈക്കമാന്‍ഡ് തീരുമാനമെന്നാണ് സൂചന.
സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കാതെയാണ് സിദ്ധു മടങ്ങിയത് പഞ്ചാബില്‍. ഏറെ നാളായി തുടരുന്ന അമരീന്ദര്‍- സിദ്ധു പോരിന് ഒത്തുതീര്‍പ്പ് ഫോര്‍മുല രൂപപ്പെട്ടതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടി അദ്ധ്യക്ഷക്കയച്ച കത്തിലൂടെ താന്‍ ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്ന സൂചനയാണ് അമരീന്ദര്‍ സിംഗ് നല്‍കുന്നത്. സിദ്ധു പാര്‍ട്ടി അദ്ധ്യക്ഷനാകുമെന്ന് ഔദ്യോഗിക അറിയിപ്പുകള്‍ വരുന്നതിന് മുമ്ബേ ഇന്നലെ അദ്ദേഹത്തിന്‍റെ വസതിയില്‍ പ്രവര്‍ത്തകര്‍ മധുരവിതരണമടക്കം നടത്തിയിരുന്നു.

No comments