Breaking News

കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ കണ്ടെത്തിയ അപകടകരമായ ഡെല്‍റ്റാ വകഭേദം ഏഷ്യയിലെ മറ്റ് രാജ്യങ്ങളിലും സൃഷ്‌ടിച്ചിരിക്കുന്നത് വലിയ ആരോഗ്യ അടിയന്തരാവസ്ഥ


 ക്വാലലമ്ബൂര്‍: കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ കണ്ടെത്തിയ അപകടകരമായ ഡെല്‍റ്റാ വകഭേദം ഏഷ്യയിലെ മറ്റ് രാജ്യങ്ങളിലും സൃഷ്‌ടിച്ചിരിക്കുന്നത് വലിയ ആരോഗ്യ അടിയന്തരാവസ്ഥയാണ്. മലേഷ്യയുടെ തലസ്ഥാനമായ ക്വാല‌ലമ്ബൂരില്‍ ഏപ്രില്‍ മാസത്തിന് ശേഷം വീട് വിട്ട് വളരെ അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങാത്ത നോറിയ ബേക്ക‌ര്‍ക്കും കുടുംബത്തിനും കൊവിഡ് ഡെല്‍റ്റാ വകഭേദം ബാധിച്ചിരിക്കുകയാണ്.

വീട്ടിലേക്ക് ആവശ്യമായ ആഹാരം വാങ്ങാനും കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കാനും മാത്രമാണ് ഇവ‌ര്‍ പുറത്തിറങ്ങിയത്. അതും ദിവസങ്ങള്‍ക്ക് മുന്‍പ്. എന്നിട്ടും രോഗം ബാധിച്ചത് ഇവരെ അമ്ബരപ്പിക്കുകയും അസ്വസ്ഥപ്പെടുത്തുകയും ചെയ്യുന്നു. നോറിയയ്‌ക്കും ഭര്‍ത്താവിനും രണ്ട് കുട്ടികള്‍ക്കും കൊവിഡ് ഡെല്‍റ്റാ വകഭേദം ബാധിച്ചു.

No comments