കോവിഡ് മാനദണ്ഡങ്ങള് പാലിക്കാതെ ജനം പുറത്തിറങ്ങുന്നതില് സ്വരം കടുപ്പിച്ച് കേന്ദ്രം
കോവിഡ് മാനദണ്ഡങ്ങള് പാലിക്കാതെ ജനം പുറത്തിറങ്ങുന്നതില് സ്വരം കടുപ്പിച്ച് കേന്ദ്രം. മാര്ക്കറ്റുകളിലും മാളുകളിലും വാണിജ്യസമുച്ചയങ്ങളിലും ഉള്പ്പെടെ കോവിഡ് പെരുമാറ്റച്ചട്ടം പാലിക്കാതെ ആളുകള് തടിച്ചുകൂടുന്നത് രോഗവ്യാപനം കൂട്ടുമെന്നാണ് കേന്ദ്ര വിലയിരുത്തല്. ആളുകള് തടിച്ചുകൂടുന്നത് തുടര്ന്നാല് അവിടെ ഹോട്ട്സ്പോട്ടായി കണക്കാക്കി ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള് ഏര്പ്പെടുത്താന് കേന്ദ്രം നിര്ദേശിച്ചു. ജനങ്ങള് കോവിഡ് മാതൃകാപെരുമാറ്റച്ചട്ടം പാലിക്കുന്നില്ലെങ്കില് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വ്യക്തിപരമായി ഉത്തരവാദികളായി കണക്കാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കോവിഡ് രണ്ടാം തരംഗം ഇനിയും അവസാനിച്ചിട്ടില്ല

No comments