Breaking News

കോണ്‍ഗ്രസിനെതിരെ കിടിലന്‍ ട്രോളുമായി കെ മുരളീധരനൻ..

 


എന്തു കൊണ്ട് തോറ്റു എന്നതിലല്ല, 41 സീറ്റില്‍ എങ്ങനെ ജയിച്ചു എന്നാണ് അദ്ഭുതമെന്നും എന്താണ് കോണ്‍ഗ്രസ് എന്ന് അറിയാത്തവര്‍ പോലും പാര്‍ട്ടിയുടെ തലപ്പത്തേക്ക് വന്നു വെന്നാണ് കെ മുരളീധരന്‍ എംപി യുടെ വിമര്‍ശനം.


കെ മുരളീധരന്‍ എംപി ഇനി സ്വയം ട്രോളിയത് ആണോ എന്നറിയില്ല . ഏന്തായാലും കോണ്‍ഗ്രസിനെ അറിയാത്തവര്‍ എന്നൊക്കെ പറയുമ്ബോള്‍ ആരെ ഉദ്ദേശിച്ചാണ് ആരെ മാത്രം ഉദ്ദേശിച്ചാണ് എന്നും അറിയില്ല.


ഗ്രൂപ്പിന്റെ പേരിലുള്ള വീതം വയ്പാണ് പാര്‍ട്ടിയെ ക്ഷയിപ്പിച്ചതെന്നും ജംബോ കമ്മിറ്റികള്‍ വന്നപ്പോള്‍ പാര്‍ട്ടി എന്താണ് എന്നറിയാത്തവര്‍ പോലും ഭാരവാഹികളായി. സംസ്ഥാനത്ത് 5 വര്‍ഷം കൂടുമ്ബോള്‍ ഭരണമാറ്റം എന്നത് ഭരണഘടനാ ബാധ്യതയാണെന്നു ചിലര്‍ കരുതി. നിയമസഭാ തിരഞ്ഞെടുപ്പില്‍ വീടുകളില്‍ അഭ്യര്‍ഥന എത്തിക്കാന്‍ പോലും ആളുണ്ടായിരുന്നില്ല.


പക്ഷേ ബൂത്തിന്റെ കണക്കു പറഞ്ഞു പണം വാങ്ങി. എന്തു കൊണ്ടു തോറ്റു എന്നതിലല്ല, 41 സീറ്റില്‍ എങ്ങനെ ജയിച്ചു എന്നാണ് അദ്ഭുതം. ആ പറഞ്ഞത് വളരെ ശെരിയാണ് 41 സീറ്റില്‍ നിങ്ങള്‍ എങ്ങനെ ജയിച്ചു എന്നത് . പിന്നെ ഒരു കാര്യം കൂടി പറഞ്ഞു വെയ്ക്കുന്നു നിയസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടി പ്രചാരണങ്ങള്‍ നടത്തേടെണ്ടത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണെന്നും മറ്റു പാര്‍ട്ടികള്‍ അല്ല അത് ചെയ്യേണ്ടത് എന്ന സാമാന്യ ബോധം മുന്നണികളിലെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും വേണം .


ഏന്തായാലും ഇനി പറഞ്ഞിട്ട് . കാര്യമില്ല അതേസമയം സംസ്ഥാനത്തെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ അവസാനിച്ചവെന്നും . ഇനി മുഖ്യശത്രുക്കളായ സി.പി.എമ്മിനോടും ബി.ജെ.പിയോടും പോരാടണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കെ മുരളീധരന്‍ ഇത് ഇപ്പോ കോണ്‍ഗ്രസസിലെ പ്രശ്നങ്ങള്‍ ഒകെ അവസാനിച്ചു എന്ന് പറഞ്ഞു കോണ്‍ഗ്രസിന് തന്നെ ഇങ്ങനെ ട്രോളണ്ടയിരുന്നു മുരളീധരന്‍ എം.പി. പിന്നെ സി.പി.എമ്മിന് എതിരെ പോരാടും എന്ന പ്രസ്താവനതയുടെ മറുപടി 2021 ലെ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കണ്ടതല്ലേ . ഇനിയും പോരാടി ക്ഷിണികണോ. തത്കാലം കോണ്‍ഗ്രസസിലെ പ്രശ്നങ്ങള്‍ അവസാനിച്ചോ അതോ പ്രേശ്നങ്ങള്‍ കൂടുതല്‍ ഗുരുതരമായോ എന്ന ഒന്ന് അന്വേഷിക്കുന്നത് ഈ ഒരു സാഹചര്യ നല്ലതായിരിക്കും.

No comments