തൃക്കാക്കരയില്‍ അവിശ്വാസ നീക്കവുമായി എല്‍.ഡി.എഫ്..!! ഇരു മുന്നണികള്‍ക്കും കേവല ഭൂരിപക്ഷമില്ല..!! 5 യുഡിഎഫ് വിമതരുടെ..
വിവാദങ്ങള്‍ തുടര്‍ക്കഥയായ തൃക്കാക്കര നഗരസഭയില്‍ അവിശ്വാസ പ്രമേയത്തിനൊരുങ്ങി എല്‍.ഡി.എഫ്.
ഓണസമ്മാന വിവാദത്തിെന്റ പശ്ചാത്തലത്തില്‍ നഗരസഭ അധ്യക്ഷ അജിത തങ്കപ്പനെ താഴെയിറക്കുന്നതിനുള്ള സമരമുറകളിലായിരുന്നു കഴിഞ്ഞ നാളുകളിലായി എല്‍.ഡി.എഫ്. ഓണസമ്മാന വിവാദത്തില്‍ അജിത തങ്കപ്പനെതിരായി വിജിലന്‍സ് പരാതി നിലനില്‍ക്കുന്നതിനിടെയാണ് അവിശ്വാസ പ്രമേയം ഒരുങ്ങുന്നത്.
അധ്യക്ഷയുടെ ദുര്‍ഭരണം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അവിശ്വാസ പ്രമേയത്തിലേക്ക് നീങ്ങാന്‍ തീരുമാനിച്ചതെന്ന് എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ പറഞ്ഞു.
പ്രമേയത്തിെന്റ കാര്യ ത്തില്‍ എല്‍.ഡി.എഫിെന്റ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ലെങ്കിലും ഓണസമ്മാന വിവാദത്തില്‍ അജിത തങ്കപ്പനെതിരെ വെള്ളിയാഴ്ച നഗരസഭ ഓഫിസിന് മുന്നില്‍ നടക്കുന്ന സമരത്തില്‍ പങ്കെടുക്കാന്‍ മുഴുവന്‍ എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ക്കും കര്‍ശന നിര്‍ദേശം ലഭിച്ചിട്ടുണ്ട്. സമരപരിപാടികള്‍ക്ക് ശേഷം കലക്ടറേറ്റിലെത്തി അവിശ്വാസ പ്രമേയത്തിനുള്ള നോട്ടീസ് നല്‍കുമെന്നാണ് വിവരം.
ഡിസംബറില്‍ യു.ഡി.എഫ് ഭരണസമിതി അധികാരത്തിലേറിയതിന് ശേഷം ആദ്യമായാണ് എല്‍.ഡി.എഫ് അവിശ്വാസ പ്രമേയ നീക്കവുമായി രംഗത്തെത്തിയത്.
നിലവില്‍ ഇരുമുന്നണികള്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത അവസ്ഥയിലാണ് തൃക്കാക്കര നഗരസഭ. കേവല ഭൂരിപക്ഷത്തിന് 22 കൗണ്‍സിലര്‍മാരുടെ പിന്തുണയാണ് വേണ്ടത്. 43 പേരില്‍ യു.ഡി.എഫിന് 21 പേരും എല്‍.ഡി.എഫിന് 17 പേരുമാണുള്ളത്. യു.ഡി.എഫ് വിമതരായ അഞ്ച് പേരും കൗണ്‍സിലില്‍ ഉണ്ട്.
ഇതില്‍ നാലു പേര് യു.ഡി.എഫിനൊപ്പവും ഒരാള്‍ എല്‍.ഡി.എഫ് ക്യാംപിലുമാണ്. ഒരാളുടെ പിന്തുണ മതി യു.ഡി.എഫിന് ഭരണം തുടരാന്‍. എങ്കിലും മുഴുവന്‍ സ്വതന്ത്രരെയും തങ്ങളുടെ കൂടെ എത്തിക്കാനാകുമെന്ന വിശ്വാസത്തിലാണ് പ്രതിപക്ഷത്തിെന്റ അവിശ്വാസ നീക്കം.

No comments