Breaking News

ചരടുവലിച്ച്‌ പ്രശാന്ത് കിഷോര്‍..!! കനയ്യ കുമാര്‍ കോണ്‍ഗ്രസിലേക്ക് എന്ന് അഭ്യൂഹം..?? കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി..??


 സിപിഐ നേതാവ് കനയ്യ കുമാര്‍ കോണ്‍ഗ്രസിലേക്ക് എന്ന് അഭ്യൂഹം. തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറാണ് നീക്കത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.


അടുത്തിടെ രാഹുല്‍ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുമായി കനയ്യ കൂടിക്കാഴ്ച നടത്തിയിരുന്നു.


എന്നാല്‍ കോണ്‍ഗ്രസിലേക്ക് എന്ന റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്ന് കനയ്യ പ്രതികരിച്ചു. രാഷ്ട്രീയത്തില്‍ ധാരാളം പേരുമായി ഇടപഴകേണ്ടി വരുമെന്നും, നിലവില്‍ പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടീവില്‍ പങ്കെടുക്കാന്‍ താന്‍ ഡല്‍ഹിയിലാണെന്നും കനയ്യ പറഞ്ഞു.


കോണ്‍ഗ്രസ് നേതാവ് നദീം ജാവേദിനൊപ്പമുള്ള തന്റെ ഫോട്ടോയാണ് അഭ്യൂഹങ്ങള്‍ക്ക് കാരണമെന്നും കനയ്യ പറഞ്ഞു. ലോക്‌സഭ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം പ്രശാന്ത് കിഷോറുമായി താന്‍ പലപ്പോഴും ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


സിപിഐ നേതൃത്വവുമായി കനയ്യ ഇടഞ്ഞുനില്‍ക്കുന്നതായാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നേതാക്കളുമായി കനയ്യ കൂടിക്കാഴ്ച നടത്തിയതായും വാര്‍ത്തകള്‍ വരുന്നത്.

No comments