Breaking News

കരുണാകരന്‍ പോയിട്ടുപോലും പാര്‍ട്ടി തളര്‍ന്നില്ല..!! ആര് വിട്ടുപോയാലും ഒരു ചുക്കും സംഭവിക്കില്ലെന്ന് വി ഡി സതീശൻ..!! ഇവരാണ് പാർട്ടിയുടെ സ്വത്തെന്ന്..

 


ആര് കോണ്‍ഗ്രസ് വിട്ടുപോയാലും പാര്‍ട്ടിക്ക് ഒരു ചുക്കും സംഭവിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

കെ കരുണാകരന്‍ വിട്ടു പോയപ്പോള്‍ പോലും പാര്‍ട്ടി തളര്‍ന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരവസരത്തില്‍ കരുണാകരന്‍ കോണ്‍ഗ്രസ് വിട്ട് പോയി. കരുണാകരന്‍ ഇല്ലാതെ തന്നെ കേരളത്തിലെ കോണ്‍ഗ്രസിനെ കൈപിടിച്ച്‌ ഉയര്‍ത്താന്‍ നമുക്ക് കഴിഞ്ഞു. കരുണാകരനെ പോലെ വലിയവര്‍ അല്ലല്ലോ ആരും. നാളെ ഞാന്‍ പോയാലും കോണ്‍ഗ്രസിന് ഒരു ചുക്കും സംഭവിക്കില്ല. വിശദീകരണം ചോദിച്ചപ്പോള്‍ അനില്‍കുമാര്‍ നല്‍കിയത് ധിക്കാരപരമായ മറുപടിയായിരുന്നു. അര്‍ഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ അംഗീകാരം കിട്ടിയവരാണ് എകെജി സെന്ററിലേക്ക് പോയത്. അര്‍ഹിക്കാത്തവര്‍ക്ക് ഇനിയെങ്കിലും അംഗീകാരം കൊടുക്കരുത്. ഇതൊരു പാഠമാണ്- സതീശന്‍ പറഞ്ഞു.

ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​നി​യ​മ​ന​ ​വി​വാ​ദ​ത്തെത്തുടര്‍ന്ന് പ്രമുഖ നേതാക്കള്‍ ഉള്‍പ്പടെ നിരവധി പേരാണ് അടുത്തിടെ കോണ്‍ഗ്രസ് വിട്ടത്.കെ.​പി.​സി.​സി​ ​സെ​ക്ര​ട്ട​റി​യും​ ​നെ​ടു​മ​ങ്ങാ​ട് ​ ​നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ​ ​ ​സ്ഥാ​നാ​ര്‍​ത്ഥി​യു​മാ​യി​രു​ന്ന​ ​പി.​എ​സ്.​ ​പ്ര​ശാ​ന്തി​ന് ​പി​ന്നാ​ലെ​ ​അ​ടു​ത്ത​കാ​ലം​ ​വ​രെ​യും​ ​കെ.​പി.​സി.​സി​യു​ടെ​ ​സം​ഘ​ട​നാ​ ​ജ​ന​റ​ല്‍​സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന​ ​കെ.​പി.​ ​അ​നി​ല്‍​കു​മാ​റും​ ​ഇന്നലെ സി പി എമ്മിലെത്തിയിരുന്നു. ഡി.​സി.​സി​ ​അ​ദ്ധ്യ​ക്ഷ​ന്മാ​രു​ടെ​ ​നി​യ​മ​ന​ത്തെ​ ​ചൊ​ല്ലി​യു​യ​ര്‍​ന്ന​ ​ക​ലാ​പം​ ​ഒ​രു​വി​ധം​ ​അ​ട​ങ്ങി​യ​തി​ല്‍​ ​നേ​തൃ​ത്വം​ ​ആ​ശ്വാ​സം​ ​കൊ​ള്ളു​മ്ബോ​ഴാ​ണ് ​അ​നി​ല്‍​കു​മാ​റി​ന്റെ​ ​അ​പ്ര​തീ​ക്ഷി​ത​ ​രാ​ജി. കെ പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരനെതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചശേഷമാണ് അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചത്. പുറമേ കാണിക്കുന്നില്ലെങ്കിലും ഇതിന്റെ അങ്കലാപ്പ് കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. പാര്‍ട്ടിയെ അടിമുടി മാറ്റാനുളള ശ്രമങ്ങള്‍ക്ക് ഇത് തിരിച്ചടിയാകുമോ എന്നാണ് നേതൃത്വത്തിന്റെ പ്രധാന പേടി. പു​തി​യ​ ​സാ​ഹ​ച​ര്യ​ത്തി​ല്‍,​ ​സ​മ്മ​ര്‍​ദ്ദ​ത​ന്ത്രം​ ​ക​ടു​പ്പി​ക്കാ​നാ​ന്‍ ഗ്രൂപ്പുകള്‍ ശ്രമമാരംഭിച്ചിട്ടുണ്ട്. ഇതും നേതൃത്വത്തിന്റെ ഉറക്കം കെടുത്തുന്നുണ്ട്.

No comments