Breaking News

ഹയര്‍ സെക്കന്‍ഡറി പ്രവേശനം നാളെ

 


അലോട്ട്മെന്റിന്റെ വിവരങ്ങള്‍ www.admission.dge.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

ഹയര്‍ സെക്കന്‍ഡറി പ്രവേശനം നാളെ രാവിലെ 9നും വിഎച്ച്‌എസ്‌ഇ പ്രവേശനം 10നും തുടങ്ങും. കോവിഡ് സുരക്ഷ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ടാണ് പ്രവേശനം. ഒരു വിദ്യാര്‍ഥിയുടെ പ്രവേശന നടപടികള്‍ക്കായി 15 മിനിറ്റാണ് അനുവദിച്ചിരിക്കുന്നത്.

അലോട്ട്മെന്റ് ലഭിച്ചവര്‍ വെബ്സൈറ്റില്‍ നിന്ന് ലഭിക്കുന്ന തീയതിയിലും സമയത്തും സ്കൂളില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി രക്ഷിതാവിനൊപ്പമെത്തി പ്രവേശനം നേടാം. ആദ്യം അനുവദിക്കപ്പെട്ട സമയത്ത് പ്രവേശനം നേടാനാവത്തവര്‍ക്ക് പ്രിന്‍സിപ്പല്‍ നിര്‍ദേശിക്കുന്ന മറ്റൊരു സമയത്തെത്തി പ്രവേശനം നേടാം.

No comments