സെമി കേഡര്‍ അറിയില്ലെങ്കില്‍ പഠിപ്പിക്കും..!! എം.എം ഹസന് കെ. സുധാകരന്‍റെ മറുപടി..!! പദവി കിട്ടാത്തവർക്ക്..
സെമി കേഡര്‍ സംവിധാനത്തെ കുറിച്ച് അറിയില്ലെന്ന കോണ്‍ഗ്രസ് നേതാവ് എം.എം ഹസന് മറുപടിയുമായി കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. സെമി കേഡര്‍ സംവിധാനം അറിയാത്തവരെ അത് പഠിപ്പിക്കുമെന്ന് സുധാകരന്‍ പറഞ്ഞു.
സെമി കേഡര്‍ എന്താണെന്ന് പഠിക്കേണ്ടവരെ പാര്‍ട്ടി പഠിപ്പിക്കുന്നുണ്ട്. പാര്‍ട്ടി ഒരു മാറ്റത്തിലേക്കാണ് പോകുന്നതെന്നാണ് അക്കാര്യം മനസിലാകാത്തവരോട് പറയാനുള്ളത്. ഒരു മാറ്റത്തിലേക്ക് പോകുമ്ബോള്‍ പലതും കളയേണ്ടി വരും.
കോണ്‍ഗ്രസില്‍ വരുന്ന മാറ്റത്തിനും പരിവര്‍ത്തനത്തിനും തടസം നില്‍കുന്ന ഒരുപാട് മാലിന്യങ്ങളെ പുറത്തേക്ക് തള്ളും. അത്തരം മാലിന്യങ്ങളെ എടുക്കുന്നത് സി.പി.എമ്മിന്‍റെ രാഷ്ട്രീയ പാപ്പരത്തമാണെന്നും കെ. സുധാകരന്‍ ചൂണ്ടിക്കാട്ടി.
സെമി കേഡര്‍ സംവിധാനത്തെ കുറിച്ച് അറിയില്ലെന്ന് കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി എം.എം. ഹസന്‍ പ്രതികരിച്ചിരുന്നു.

No comments